<
  1. News

കടുത്ത സാമ്പത്തിക പ്രതിസന്ധിൽ വട്ടവടയിലെയും കാന്തല്ലൂരിലെയും കർഷകർ

വട്ടവടയിലെയും കാന്തല്ലൂരിലെയും കൃഷി മാത്രം ഉപജീവനമായുള്ള കർഷകർ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതും പ്രാദേശിക വിപണിയിലെ വിലക്കുറവിലും പകച്ച് നിൽക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്ഇവിടുത്തെ കർഷകർ.

Asha Sadasiv

വട്ടവടയിലെയും കാന്തല്ലൂരിലെയും കൃഷി മാത്രം ഉപജീവനമായുള്ള കർഷകർ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതും പ്രാദേശിക വിപണിയിലെ വിലക്കുറവിലും പകച്ച് നിൽക്കുകയാണ്.  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്ഇവിടുത്തെ കർഷകർ.

 മൂവായിരത്തിലധികം കർഷകരാണ് മൂന്നാർ സ്പെഷ്യൽ അഗ്രിക്കൾച്ചർ സോണിന് കീഴിലുള്ള ഈ പ്രദേശങ്ങളിൽ ഉള്ളത്. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, കാബേജ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും സ്ട്രോബറി, ബ്ലാക്ക്ബറി, പ്ലംസ്, ഓറഞ്ച്, പാഷൻ ഫ്രൂട്ട് തുടങ്ങിയ 12-ൽ അധികം പഴങ്ങളാണ് ഇവിടുത്തെ പ്രധാന ഉത്പന്നങ്ങൾ.

കേരളത്തിൽ ന്യായവില ലഭിക്കാതെയായതോടെ ഇവിടെത്ത കർഷകരിൽ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കാണ് പച്ചക്കറികൾ നൽകിയിരുന്നത്. സാധനങ്ങൾ കൈമാറിയാലുടനെ വില നൽകുന്നതും മുൻകൂറായി ഉത്പന്നങ്ങൾ ബുക്ക് ചെയ്ത് വില നൽകുന്നതുമാണ് തമിഴ്നാട്ടിലെ രീതി.

ലോക്ക്ഡൗൺ ആരംഭിച്ചതോടെ പച്ചക്കറികളും പഴങ്ങളും എടുക്കാൻ ആളെ കിട്ടാതായിരിക്കുകയാണ്. മുൻ വർഷങ്ങളിൽ 350 മുതൽ 400 രൂപ വിലയായിരുന്ന സ്ട്രോബറിക്ക് 175 രൂപയാണ്. കർഷകർക്ക് ഇതിൽ നിന്ന് മുടക്കുമുതൽ പോലും കിട്ടുന്നില്ല.പറിച്ചുെവച്ച സ്ട്രോബറി കൊണ്ട് വീട്ടിലെ ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ളത് നശിച്ചുപോവുകയാണ് . മഴയാകുന്നതോടെ പ്ലം പോലെയുള്ള പഴവർഗങ്ങൾ ചീഞ്ഞുപോകും. 110 മുതൽ 120 രൂപ വരെ വിലയെത്തിയിരുന്ന പാഷൻ ഫ്രൂട്ട് വിലയിടിവ് ആയതോടെ പഴുത്ത് പൊഴിഞ്ഞ് വീണു പോവുകയാണ്. പ്രദേശത്തെ ഭൂരിഭാഗം പേരും കർഷകരായതിനാൽ പ്രാദേശിക വിപണിയിൽ ഇവ വാങ്ങാനും ആളില്ല .വാങ്ങുമ്പോൾ വിലയുടെ 50 ശതമാനം നൽകണം

'മുൻകൂട്ടി വില പറഞ്ഞ് ഉറപ്പിച്ചുള്ള കച്ചവടത്തിനാണ് ഈ പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യത. ഈ രീതി പ്രാവർത്തികമാക്കിയാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളുടെ അളവിൽ കുറവുവരുത്തി ഇവിടെ നിന്ന് കൂടുതൽ സാധനങ്ങൾ വാങ്ങാം.

English Summary: Farmers of Vattavada and Kanthalloor in deep financial crisis

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds