എസ് എൽ പുരം:മാരാരിക്കുളം കർഷക സംഗമവും ആദരിക്കലും മാർച്ച് 21, 22 തീയതികളിൽ എസ് എൽ പുരത്ത് നടക്കും.
കർഷക അവാർഡ് ജേതാക്കളെ ആദരിക്കൽ, ശിൽപശാലകൾ, കലാപരിപാടികൾ, കാർഷിക വിളകളുടെ പ്രദർശനം തുടങ്ങിയവയാണ് പരിപാടികൾ ' കാർഷികമേഖലയിൽ കൂട്ടായ്മയിലൂടെ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച ഈ നാട്ടിൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട്
ഇതേ കുറിച്ച് ചർച്ച ചെയ്യാനും പദ്ധതികൾ ആവിഷ്ക്കരിക്കാനുമാണ് ശിൽപശാല നടത്തുന്നതെന്ന് സംഘാടക സമിതി ചെയർമാൻ എസ് രാധാകൃഷ്ണനും കൺവീനർ അഡ്വ.എം സന്തോഷ് കുമാറും പറഞ്ഞു.
21 ന് പകൽ മൂന്നിന് കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിനു സമീപമാണ് ശിൽപശാല നടത്തുക.ഓപ്പൺ സെഷനിൽ മന്ത്രി ടി എം തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തും.മന്ത്രി പി തിലോത്തമൻ അധ്യക്ഷനാകും.പി പി ചിത്തരഞ്ജൻ, പി പ്രസാദ്, ജി വേണുഗോപാൽ എന്നിവർ കാർഷിക കർമ്മ പരിപാടികൾ പങ്കുവയ്ക്കും.
കർഷക മിത്ര ടി എസ് വിശ്വൻ മോഡറേറ്ററായിരിക്കും.ഒന്നാം സെഷനിൽ വിള സംരക്ഷണം :വിത്തു മുതൽ വിളവെടുപ്പു വരെ - വിഷയം കെ വി ഷാജി അവതരിപ്പിക്കും. കെ ജി രാജേശ്വരി അധ്യക്ഷയാകും.
പ്രൊഫ.സി വി നടരാജൻ കോഓർഡിനേറ്ററാകും.രണ്ടാം സെഷനിൽ വിള സംസ്ക്കരണം: വരുമാന വർധനവിന് - വിഷയം അഭിലാഷ് കരിമുളയ്ക്കൽ അവതരിപ്പിക്കും. ബ്ലോക്ക് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനാകും. എ പ്രേംനാഥ് കോ ഓർഡിനേറ്ററാകും.
മൂന്നാം സെഷനിൽ കാർഷിക വിപണനം: നൂതന പ്രവണതകൾ എന്ന വിഷയം ടി കെ വിജയൻ അവതരിപ്പിക്കും. ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനാകും. സി വി മനോഹരൻ കോഓർഡിനേറ്ററാകും. തുടർന്ന് ആദരവും കലാപരിപാടികളും.22 ന് കാർഷിക പ്രദർശനം സമാപിക്കും.
Share your comments