1. News

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2021 - ഫാം സൂപ്പർവൈസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Kudumbashree Recruitment 2021: കുടുംബശ്രീ ബോയിലർ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL) ഫാം സൂപ്പർവൈസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള വ്യക്തികൾക്ക് 2021 മാർച്ച് 21 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Arun T
കുടുംബശ്രീ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്
കുടുംബശ്രീ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്

Kudumbashree Recruitment 2021: കുടുംബശ്രീ ബോയിലർ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL) ഫാം സൂപ്പർവൈസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള വ്യക്തികൾക്ക് 2021 മാർച്ച് 21 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

• ആകെ ഒഴിവുകൾ : 14
• പോസ്റ്റിന്റെ പേര് : ഫാം സൂപ്പർവൈസർ

കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് കോട്ടയം , എറണാകുളം , തൃശ്ശൂർ , പാലക്കാട് , കോഴിക്കോട് , കൊല്ലം എന്നീ ജില്ലകളിലായി 14 ഫാം സൂപ്പർവൈസർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details
2021 ജനുവരി 5ന് 30 വയസ്സ് കവിയാൻ പാടില്ല

Educational Qualifications
പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മെന്റിൽ ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ അതോടൊപ്പം കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള അറിവുണ്ടായിരിക്കണം.

› പ്രവൃത്തിപരിചയം : പൗൾട്ടറി ഇൻഡസ്ട്രിയിൽ പരിചയം ഉണ്ടായിരിക്കണം. സ്വന്തമായി വാഹനവും മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

Salary Details
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും, അതോടൊപ്പം യാത്ര അലവൻസായി 5000 രൂപയും ലഭിക്കും.

Selection Procedure
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പരീക്ഷ നടത്തി ആയിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷ സെന്റർ ഈ-മെയിൽ വഴി അറിയിക്കും.

English Summary: KUDUMBASREE RECRUITMENT : APPLY SOON STARING SALARY RS 20000

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds