COVID 19 മഹാമാരി കാരണം സർക്കാർ രാജ്യമെമ്പാടും ലോക്‌ഡോൺ ആക്കിയിരിക്കുകയാണ്. ഓരോ വ്യക്തിയും കർഷകരടക്കം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.
അതിനാൽ, കിസാൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന കർഷകർക്ക് സർക്കാർ ആശ്വാസം പകർന്നിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് തിരിച്ചടവ് കാലാവധിയിൽ സര്‍ക്കാര്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
മാര്‍ച്ച് ഒന്നിന് ശേഷം കുടിശികയാകുന്ന കാര്‍ഷിക വായ്പകൾക്കാണ് ഇളവ് ലഭിക്കുക. ഈ വായ്പകൾ ജൂൺ ഒന്നിനു ശേഷം പുതുക്കിയാലും ഇളവുകൾ ലഭിക്കും. വായ്പകൾ ജൂൺ 30നുള്ളിൽ പുതുക്കിയാൽ മതിയാകും. കൃത്യമായി വായ്പകൾ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനമാണ് ഇളവ് ലഭിക്കുക. പൊതുവായി രണ്ട് ശതമാനം ഇളവും ലഭിക്കും. മൂന്ന് ലക്ഷം രൂപ വരെയുള്ള കിസാൻ ക്രെഡിറ്റ് കാര്‍ഡ് വായ്പകൾക്കാണ് ഇത് ബാധകമാവുക. നാല് ശതമാനം നിരക്കിൽ കാര്‍ഷിക വായ്പ ലഭ്യമാകുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമാകും .
സാധാരണ ഗതിയിൽ എല്ലാ വര്‍ഷവും മാര്‍ച്ച് 31ന് മുമ്പാണ് പ്രത്യേക കാര്‍ഷിക വായ്പകൾ പുതുക്കേണ്ടത്. ഏഴു ശതമാനമാണ് പലിശ നിരക്ക്. പിഎം കിസാൻ സമ്മാൻ നിധിയിൽ അംഗമായ കര്‍ഷകര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങളോടെ വായ്പപ ലഭിക്കുക. കൃഷിക്കാര്‍ക്ക് ആവശ്യമായ ധനകാര്യ സേവനങ്ങൾ ലഭിയ്ക്കുന്നതിൽ കിസാൻ ക്രെഡിറ്റ് കാര്‍ഡ് ഉടമകൾക്ക് മുൻഗണന ലഭിക്കും.
വിള ഇറക്കുന്നതിനും കാര്‍ഷികോപകരണങ്ങൾ വാങ്ങുന്നതിനും ഒക്കെ പദ്ധതിയ്ക്ക് കീഴിൽ എളുപ്പത്തിൽ ലോൺ ലഭ്യമാണ്. കിസാൻ ക്രെഡിറ്റ് കാര്‍ഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കാറുണ്ട്. മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് പണം എടുക്കുമ്പോൾ കര്‍ഷകര്‍ക്ക് ഈ ആനകൂല്യം ലഭിക്കില്ല.
എല്ലാ പൊതുമേഖലാ ബാങ്കകളും കിസാൻ ക്രെഡിറ്റ് കാര്‍ഡുകൾ നൽകുന്നുണ്ട്. കാര്‍ഡ് ഉടമകൾക്ക് 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭിയ്ക്കും. ഏഴു ശതമാനം പലിശ നിരക്കിലായിരിക്കും ലോൺ ലഭിയ്ക്കുക.
മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് രണ്ടു ശതമാനം പലിശ ഇളവ് ലഭിയ്ക്കും. തെരഞ്ഞെടുത്ത വിളകൾക്ക് വിള ഇൻഷുറൻസും ലഭ്യമാണ്.
Share your comments