നാടൻ കോഴിമുട്ട സംഭരിച്ച് വിപണിയിലെത്തിക്കാൻ എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രം
നാടൻ കോഴികളെ വളർത്തുന്നവർ മുട്ട വില്പന നടത്താനായി ഓടി നടക്കണ്ട .എറണാകുളം കെവികെ (Krishi Vighan Kendra) യുടെ നമ്പരിൽ വിളിക്കൂ. അല്ലെങ്കിൽ ഹൈക്കോർട്ടിനടുത്തുള്ള CMFRI യുടെ campus ൽ പ്രവർത്തിക്കുന്ന K V K യിൽ എത്തൂ. Call Krishi Vighan Kendra on the number. Or reach out to K V K, who runs CMFRI's campus near the High Court.
നഗരപ്രദേശങ്ങളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നാടൻ കോഴിമുട്ട ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാൻ കർഷക സംഘങ്ങളും മുൻകൈയെടുക്കു
ന്നുണ്ട്. കൂടാതെ നഗരത്തിലെ ചില ഹെൽത്ത് ക്ലബ്ബുകൾ നാടൻ കോഴിമുട്ട ലഭിക്കുന്നതിനായി ഇതിനകംതന്നെ കെ.വി.കെ.യെ സമീപിച്ചിട്ടുണ്ട്.
നാടൻ കോഴികളുടെ സംരക്ഷണവും വിപണനവും മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ്
എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (KVK.). കെ.വി.കെ.യുടെ നേതൃത്വത്തിൽ നാടൻ കോഴികളുടെ മുട്ട ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാൻ തീരുമാനിച്ചത്.under the leadership of KVK has decided to market the chicken coop നിലവിൽ ഇവയുടെ വിപണനം വ്യവസ്ഥാപിതമല്ല.
മറ്റ് കോഴികളെ അപേക്ഷിച്ച് നാടൻ കോഴികൾക്ക് മുട്ട ഉത്പാദനം കുറവാണ്. എന്നാൽ, ന്യായമായ വിലയിൽ ഇവ ആവശ്യക്കാരിലെത്തിക്കാൻ കർഷകർ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്
എറണാകുളം KVK യുടെ ഈ പദ്ധതി.
കർഷകർ കൃഷിസ്ഥലങ്ങളിൽത്തന്നെ ഉത്പാദിപ്പിച്ച, ഒരുദിവസം പ്രായമായ നാടൻകോഴിക്കുഞ്ഞുങ്ങളെ വാങ്ങി രണ്ടുമാസം കെ.വി.കെ.യിൽ പ്രത്യേക പരിചരണത്തോടെ വളർത്തിയശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
ശുദ്ധമായ നാടൻ കോഴിയിനമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം കെ.വി.കെ.യുടെ ശാസ്ത്രീയ നിർദേശങ്ങൾ പൂർണമായി പാലിച്ച് കോഴിവളർത്തുന്ന കർഷകരിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുക.
കേന്ദ്ര സമുദ്ര-മത്സ്യ ഗവേഷണ സ്ഥാപനത്തിന് (CMFRI.) കീഴിൽ പ്രവർത്തിക്കുന്ന കെ.വി.കെ. ഇതിനായി നാടൻ കോഴി കർഷകരുടെ കൂട്ടായ്മ രൂപവത്കരിച്ചു. നഗരപ്രദേശങ്ങളിലെ വീടുകളിൽ വളർത്താനും കർഷകർക്കും നാടൻ കോഴിക്കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി വരുന്നത്.
കോഴിക്കുഞ്ഞുങ്ങളെ കർഷകരിൽനിന്ന് വാങ്ങുകയും ജൂലായ് മുതൽ ആവശ്യക്കാർക്ക് വിതരണം നടത്തുകയും ചെയ്യും. സി.എം.എഫ്.ആർ.ഐ.യിൽ നടന്ന കർഷക സംഗമത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
നാടൻകോഴി കർഷകരുടെ കൂട്ടായ്മയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കർഷകർക്ക് കെ.വി.കെ.യെ സമീപിക്കാം.
വിവരങ്ങൾക്ക്: 82817 57450.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യകൃഷിക്ക് മൂന്ന് പദ്ധതികളുമായി സർക്കാർ
Share your comments