<
  1. News

കാർഷിക സെൻസസ്: ഫ്ലാറ്റുടമകൾ വിവരങ്ങൾ നൽകണം

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി / കോർപ്പറേഷനുകളിലെ എല്ലാ വീടുകളും ഫ്ലാറ്റുകളും സ്ഥാപനങ്ങളും സന്ദർശിച്ച് 2021 -22 കാർഷിക വർഷത്തെ അടിസ്ഥാനമാക്കിയുള്ള കാർഷിക മേഖലയെ സംബന്ധിക്കുന്ന വിവരങ്ങൾ ഈ സെൻസസിലൂടെ ശേഖരിക്കുന്നു.

Saranya Sasidharan
farming senses flat owners to provide information
farming senses flat owners to provide information

രാജ്യവ്യാപകമായി നടന്നുവരുന്ന 11-ാമത് കാർഷിക സെൻസസിന് കൃത്യമായി വിവരങ്ങൾ നൽകി ജില്ലയിലെ എല്ലാ ഫ്ലാറ്റുടമകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ കൃഷിയും കർഷകക്ഷേമവും മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം അഞ്ച് വർഷത്തിലൊരിക്കലാണ് കാർഷിക സെൻസസ് നടത്തുന്നത്.
1970-71 ലാണ് ആദ്യ കാർഷിക സെൻസസ് രാജ്യത്ത് നടന്നത്.കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക മേഖലകളിലെ നയരൂപീകരണത്തിനും ഈ സെൻസസിന്റെ ഡാറ്റ ഉപയോഗിക്കുന്നു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി / കോർപ്പറേഷനുകളിലെ എല്ലാ വീടുകളും ഫ്ലാറ്റുകളും സ്ഥാപനങ്ങളും സന്ദർശിച്ച് 2021 -22 കാർഷിക വർഷത്തെ അടിസ്ഥാനമാക്കിയുള്ള കാർഷിക മേഖലയെ സംബന്ധിക്കുന്ന വിവരങ്ങൾ ഈ സെൻസസിലൂടെ ശേഖരിക്കുന്നു.

മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ഈ സെൻസസിന്റെ ഒന്നാം ഘട്ടത്തിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലും കൈവശാനുഭവത്തിലുമുള്ള ഭൂമിയുടെ എണ്ണവും വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെൻഡർ, ഭൂമിയുടെ തരം എന്നീ പ്രാഥമിക വിവരങ്ങളാണ് ശേഖരിക്കുന്നത്.

രാജ്യത്തിന്റെ വികസനോന്മുഖ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി മാത്രമായാണ് ഈ ഡാറ്റ ഉപയോഗിക്കുന്നത്. ഈ സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റാർക്കും കൈമാറുന്നതല്ല .വകുപ്പിലെ ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ ഫ്ലാറ്റുകൾ സന്ദർശിച്ച് ഫ്ലാറ്റ് നിവാസികളിൽ നിന്നും കൈവശഭൂമിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ വിവരങ്ങൾ നൽകി ഫ്ലാറ്റുടമകൾ ഈ സെൻസസിനോട് പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547696128 നമ്പറിൽ ബന്ധപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: വിനോദ സഞ്ചാരികളുടെ പറുദീസയായി കോഴിക്കോട്

100% കേന്ദ്ര സഹായത്തോടെയാണ് സെൻസസ് സംസ്ഥാനത്ത് നടത്തി വരുന്നത്. കാർഷിക സെൻസസിന്റെ കേരളത്തിലെ നടത്തിപ്പു ചുമതല സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിനാണ്. ഓരോ വീടും സന്ദർശിച്ച് നേരിട്ട് അന്വേഷണം നടത്തി അതതു വാർഡിലെ താമസക്കാരായ കൃഷിഭൂമി കൈവശാനുഭവ കർഷകന്റെയും ഹോൾഡിംഗുകളുടെയും (കൈവശാനുഭവ ഭൂമി) വിവരങ്ങൾ എന്നിവ സാമൂഹ്യ വിഭാഗം തിരിച്ച് ശേഖരിക്കുന്നു. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുക എന്നിങ്ങനെയാണ് കാർഷിക സെൻസസിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: രണ്ടാംവിള നെല്ല് സംഭരണം സുതാര്യമാക്കണമെന്ന് പ്രമേയം

ഇത് വരെ 10 സെൻസസുകൾ പൂർത്തീകരിച്ച് റിപ്പോട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ പതിനൊന്നാമത്തെ സെൻസസാണ് നടക്കുന്നത്.

English Summary: farming senses flat owners to provide information

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds