കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡിലെ കാരിക്കുഴി പാടത്താണ് ഏഴ് കര്‍ഷകര്‍ കാരുണ്യകൃഷി
നടത്തിയത്.മുപ്പത് വര്‍ഷത്തോളമായി തരിശ് കിടക്കുന്ന രണ്ടര ഏക്കര്‍ നിലത്ത് ഉമ നെല്‍ വിത്താണ് വിതച്ചത്. റിട്ട എസ്.ഐ ജി ഹരിദാസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്‍ വി.പ്രസന്നന്‍,ഗ്രാമ പഞ്ചായത്ത്
അംഗം കെ.മോഹനന്‍,ആര്‍.രവിപാലന്‍, പി.ടി.വേണു, ആര്‍.ജയേഷ്, സി.വിധു എന്നിവരാണ് നെല്‍കൃഷി നടത്തിയത്.ജൈവ കൃഷി നടത്തിയപ്പോള്‍ നൂറുമേനി വിളവ് കിട്ടി. കൊയ്‌തെടുത്ത നെല്ല് അരിയാക്കി കഞ്ഞിക്കുഴി കാരിക്കുഴി കോളനിയിലെ 30 നിര്‍ധനര്‍ക്കാണ് നല്‍കിയത്.അരിവിതരണത്തിന്റെ ഉത്ഘാടനം മന്ത്രിപി.തിലോത്തമന്‍ നിര്‍വ്വഹിച്ചു.കൃഷി ചെയ്യാന്‍ സൗജന്യമായി നിലം വിട്ട് നല്‍കിയ ഭൂ ഉടമ മുഹമ്മ യോഗ്യാവീട്ടില്‍ സെബാസ്റ്റിയന്‍ ജോസഫിനെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍
മുഖ്യാതിഥിയായി. ടി.എന്‍ .വിശ്വനാഥന്‍ നാടന്‍ പാട്ട് അവതരണവും നടത്തി.
തരിശ് പാടത്ത് വിളയിച്ച അരി നിര്‍ധനര്‍ക്ക് സൗജന്യമായി നല്‍കി കര്‍ഷക കൂട്ടായ്മ മാതൃകയായി.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡിലെ കാരിക്കുഴി പാടത്താണ് ഏഴ് കര്‍ഷകര്‍ കാരുണ്യകൃഷി നടത്തിയത്.മുപ്പത് വര്‍ഷത്തോളമായി തരിശ് കിടക്കുന്ന രണ്ടര ഏക്കര്‍ നിലത്ത് ഉമ നെല്‍ വിത്താണ് വിതച്ചത്. റിട്ട എസ്.ഐ ജി ഹരിദാസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്‍ വി.പ്രസന്നന്‍,ഗ്രാമ പഞ്ചായത്ത് അംഗം കെ.മോഹനന്‍,ആര്‍.രവിപാലന്‍, പി.ടി.വേണു, ആര്‍.ജയേഷ്, സി.വിധു എന്നിവരാണ് നെല്‍കൃഷി നടത്തിയത്.ജൈവ കൃഷി നടത്തിയപ്പോള്‍ നൂറുമേനി വിളവ് കിട്ടി.
Share your comments