കോട്ടയം ജില്ലയില്‍ കാര്‍ഷിക മേഖലയിലെ പ്രധാന ഉത്പാദന ഉപാധിയായ രാസവളങ്ങളുടെ വിതരണത്തില്‍ നൂതന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളിച്ച് ഡിബിറ്റി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി നിര്‍വ്വഹിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ രാസവള ചില്ലറ വില്പനക്കാര്‍ക്ക് വിതരണം ചെയ്യുന്ന പി.ഒ.എസ് മെഷീനുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
എഫ്.എ.സി.ടി. ഡിജിഎം എം. അനില്‍ രാഘവന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീനാ സിറിള്‍ പൊടിപാറ, ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്‌സ് എന്‍. ബിനോയ്കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മീന, എഫ്.എ.സി.ടി. സോണല്‍ മാനേജര്‍ എം. എസ്. പ്രദീപ്, കൃഷി അസി. ഡയറക്ടര്‍മാര്‍, രാസവള ചില്ലറ വില്പന നടത്തുന്ന ഡീലര്‍മാര്‍, വിവിധ രാസവള കമ്പനികളായ ഐഎഫ്എഫ്‌സിഒ, എംസിഎഫ്എല്‍, എംഎഫ്എല്‍, ഐപിഎല്‍ എന്നിവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാസവള ചില്ലറ വില്പന നടത്തുന്ന ഡീലര്‍മാര്‍ക്കുളള പിഒഎസ് മെഷീന്‍ വിതരണവും ബ്ലോക്ക് അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 10 മുതല്‍ 20 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
Photos - ഡിബിറ്റി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പിഒഎസ് മെഷീനുകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുളള പരിശീലനവും കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി നിര്‍വ്വഹിക്കുന്നു.
CN Remya Chittettu, Kottayam, #KrishiJagra
Share your comments