ചേർത്തല : 30 വർഷത്തോളം തരിശ് കിടന്ന പാടത്ത് പൊന്നു വിളയിച്ച കരപ്പുറത്തെ നെൽകൃഷിയുടെ വിളവെടുപ്പ് നാടിന് ഉത്സവമായി. പരമ്പരാഗത രീതിയിലും, രാസവളം ഒന്നും ഉപയോഗിക്കാതെയും ചെയ്ത നെൽകൃഷിയാണ് വിളവെടുപ്പിന് പാകമായത്. കരപ്പുറം കാർഷിക സമിതിയുടെയും , കരുവാ പാടശേഖരത്തിന്റെയും സംയുക്ത സംരംഭമായ നെൽകൃഷി നാല് ഏക്കർ പാടത്ത് ഒൻപത് മാസം കൊണ്ടാണ് വിജയത്തിലെത്തിച്ചത്.Paddy cultivation, a joint venture between Karappuram Agricultural Committee and Karuva Padasekharam, was successful in four months on four acres of land.വിത്ത് വിതയും, കൊയ്ത്തും ആധുനിക യന്ത്രവൽക്കരണത്തെ ആശ്രയിച്ചിരുന്നു.
കേരള സർക്കാരിന്റെ "സുഭിക്ഷ കേരളം " പദ്ധതിയുടെ ഭാഗമായി ചേർത്തല നഗരസഭയുടെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടത്തിയ മുണ്ടകൻ നെൽകൃഷിയുടെ കൊയ്ത്തുൽസവം നഗരസഭ ചെയർമാൻ വി.ടി. ജോസഫ് നിർവ്വഹിച്ചു. ഇ.കെ. തമ്പി അധ്യക്ഷത വഹിച്ചു.
അഡ്വ. സി.ഡി. ശങ്കർ, ബി. ഭാസി, പ്രീതാ രാജേഷ്, എ.സോമൻ, ശ്രീരാമകൃഷ്ണ പണിക്കർ, കെ. ഉമയാക്ഷൻ, പ്രത്യുദ്, രാജൻ എന്നിവർ സംസാരിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-1
#paddy#farmer#agriculture#krishijagran
Share your comments