സ്ഥലപരിമിതിയുളളവര്‍ക്കു വെയില്‍സാന്നിദ്ധ്യമുള്ള മട്ടുപ്പാവിലോ അല്ലെങ്കില്‍ മുറ്റത്തോത്തന്നെ തിരിനന സൗകര്യമുള്ള ഈ ഗ്രോബാഗുകള്‍ സ്ഥാപിക്കാം. ലായനിരൂപത്തിലുള്ള വളവും പൈപ്പിലെ വെള്ളത്തിലൂടെ നല്‍കി വളസേചനം സാധ്യമാകുന്നതിനാല്‍ ഒരിക്കല്‍ കൃഷിയോഗ്യമാക്കിയ തിരിനന സംവിധാനത്തില്‍ തുടര്‍ച്ചയായി ഒന്നില്‍കൂടുതല്‍ പ്രാവശ്യം കൃഷിചെയ്യാം. പൈപ്പുകളും ഇഷ്ടികകളും കേടുകൂടാതെ സൂക്ഷിച്ചാല്‍ ഗ്രോബാഗുകള്‍മാത്രം പുന:സ്ഥാപിച്ചുകൊണ്ട് തിരിനന സംവിധാനം ദീര്‍ഘനാള്‍ തുടരാം. ഒരുവട്ടം നിറച്ചാല്‍ ദിവസങ്ങളോളം ജലം പൈപ്പില്‍ അവശേഷിക്കുന്നതിനാലും സ്വയം ജലസേചിത സൗകര്യമുള്ളതിനാലും ഏതാനും ദിവസം കൃഷിയിടംവിട്ടു മാറിനില്‍ക്കേണ്ട സാഹചര്യത്തിലും ചെടികള്‍ക്കു ഉണക്കം സംഭവിക്കില്ലെന്ന മറ്റൊരു മെച്ചവുമുണ്ട്. നനയ്ക്കാനുള്ള മറ്റു സംവിധാനങ്ങളും അധ്വാനവും സമയനഷ്ടവും ഒഴിവാക്കാനുമാകും. സ്ഥലത്തിന്റെ ഘടനക്കനുസൃതമായി പൈപ്പുകള്‍ ഏതുരൂപത്തിലും വിന്യസിക്കുകയുമാകാം.
വളത്തോടുകൂടിയ മണ്ണുനിറച്ച 25 ബാഗൂം പച്ചക്കറിച്ചെടികളും അതിനാവശ്യമായ പൈപ്പും ബാഗുകളെ താങ്ങിനിറുത്താനാവശ്യമായ ഇഷ്ടികകളുമടക്കം ഒരു യൂണിറ്റിന് 2,000 രൂപയ്ക്കാണ് കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നത്. താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ധനസഹായത്തിനും അതതു കൃഷിഭവനുമായി ബന്ധപ്പെടുക. കാസര്‍ഗോഡ് മുനിസിപ്പല്‍ പരിധിയിലുള്ള കര്‍ഷകര്‍ ഒക്‌ടോബര്‍ 10ന് രാവിലെ 10ന് കൃഷിഭവനില്‍ ഹാജരാകാന്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
Share your comments