1. News

പ്രോത്സാഹന ധനസഹായ പദ്ധതിയുമായി വനം വകുപ്പ്

സ്വകാര്യ ഭൂമികളിലെ തടിയുല്പാദനം വർധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂമി ഉടമകള്ക്ക് അധിക വരുമാനം ലഭിക്കുന്നതിനും, 2022-23 വര്ഷത്തേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള് നട്ടു വളര്ത്തുന്ന വനം വകുപ്പ് പദ്ധതിയാണിത്. അപേക്ഷാ ഫോമിനും വിശദാംശങ്ങള്ക്കും പത്തനംതിട്ട എലിയറയ്ക്കലുളള സോഷ്യല് ഫോറസ്ട്രി ഓഫീസില് നിന്നോ kerala forest.gov.in എന്ന വെബ്സൈറ്റില് നിന്നോ ലഭിക്കും.

KJ Staff
  1. സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വർധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂമി ഉടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും, 2022-23 വര്‍ഷത്തേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന വനം വകുപ്പ് പദ്ധതിയാണിത്. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കും പത്തനംതിട്ട എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നോ keralaforest.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കുക.
  2. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 26,27,28 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള യു.ഡി.ഐ.ഡി കാർഡ് രജിസ്ട്രേഷൻ, ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ ഭിന്ന ശേഷികാർക്കും യു ഡി ഐ ഡി കാർഡ് എടുക്കുന്നതിനു വേണ്ടിയുള്ള സൗകര്യമൊരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികള്‍ക്ക് നൂതന തിരിച്ചറിയല്‍ മാര്‍ഗമായ മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 30ന്

  1. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ തുടർച്ചയായി വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ഒരു വർഷമാണ് കടന്നു പോയത്. പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി സമസ്ത മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായി. കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്ത് സർക്കാർ ജനങ്ങൾക്ക് ആശ്വാസമായെന്നും, എല്ലാവരുടെയും വീട്ടുപടിക്കലേക്ക് ഇപ്പോൾ സേവനം എത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മത്സ്യ മേഖലയിലെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സമുദ്ര ബസ്സ് ആരംഭിച്ചതായും അദ്ദേഹം വിശദീകരിച്ചു.
  1. ഗോത്ര ജനവിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന ജൈവ വയനാടൻ മഞ്ഞൾ കൃഷി പദ്ധതി മഞ്ചയുടെ വിത്ത് നടീൽ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജസ്റ്റിൻ ബേബി നിർവഹിച്ചു. നാഷണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമവും, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ 10 ഗുണഭോക്തക്കളുടെ ഒരു ക്ലസ്റ്റർ രൂപികരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. മുണ്ടക്കൽ കോളനിയിലെ ഒരേക്കർ സ്ഥലത്താണ് പദ്ധതി. കൃഷിയിൽ നിന്നും ലഭിക്കുന്ന ലാഭവരുമാനം പൂർണമായും മുണ്ടക്കൽ കോളനിയിലുള്ളവർക്ക് നൽകും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/05/2022)

  1. ഇടുക്കി ശാന്തൻപാറ കൃഷി വിജ്ഞ്യാന കേന്ദ്രത്തിൽ ഏല കർഷകർക്കായി ഏലചെടിയിലെ രോഗകീട നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു മെയ് 31ന് രാവിലെ 10 മണിക്ക് കെ വി കെ യുടെ സെമിനാർ ഹാളിൽ വെച്ചാണ് ക്ലാസ്. താല്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ബന്ധപ്പെടേണ്ട നമ്പർ 9 5 2 6 0 2 0 7 2 8 അല്ലെങ്കിൽ 9 4 9 6 7 6 2 4 0 7
  1. ഭരണ നിർവഹണത്തിനായി ഡ്രോണുകൾ ഉപയോഗപ്പെടുത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഫെസ്റ്റിവലായ ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യക്ഷമത വിലയിരുത്താനും പദ്ധതികളുടെ പുരോഗതി വിലയിരുത്താനും ഡ്രോണിലൂടെ വിവരശേഖരം നടത്താൻ സാധിക്കും. തൊഴില്‍ സൃഷ്ടിക്കുന്ന ഒരു മേഖലയായി ഇത് വളര്‍ന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയിലെ പ്രഗതി മൈതാനയില്‍ 27, 28 തീയതികളിലായാണ് ഭാരത് ഡ്രോണ്‍ മഹോത്സവ് സംഘടിപ്പിച്ചത്. 150 ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.

ബന്ധപ്പെട്ട വാർത്തകൾ: PAN, Aadhaar നിർബന്ധമാക്കി: പണം പിൻവലിക്കാനും നിക്ഷേപിക്കുന്നതിനുമുള്ള പുതിയ നിബന്ധനകൾ

  1. IFFCO വികസിപ്പിച്ച സൂഷ്മ വളത്തിന് ഇന്ത്യൻ സർക്കാരിന്റെ അംഗീകാരം. Fertilizer Control Orderൽ ഉൾപ്പെടുത്തിയിട്ടുള്ളതും, ഇന്ത്യാ ഗവൺമെന്റ് സൂഷ്മ വളമായി അംഗീകരിച്ച ഏക ഉൽപ്പന്നവുമാണ് IFFCO നാനോ യൂറിയ. ഒരു കുപ്പി നാനോ യൂറിയയ്ക്ക്, കുറഞ്ഞത് ഒരു ബാഗ് യൂറിയയുടെ കാര്യക്ഷമതയുണ്ട്. ICAR-KVK സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സംസ്ഥാന കാർഷിക സർവ്വകലാശാലകൾ, ഇന്ത്യയിലെ പ്രമുഖ കർഷകർ എന്നിവരുമായി സഹകരിച്ച് 11,000-ലധികം സ്ഥലങ്ങളിലായി 90-ലധികം വിളകളിൽ ഈ വളം പരീക്ഷിച്ചിട്ടുണ്ട്.
  2. അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 31 വരെ തെക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ബന്ധപ്പെട്ട വാർത്തകൾ: ICICI Bank: നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി: വിശദാംശങ്ങൾ

English Summary: Financial Assistance Scheme from Forest Department

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds