<
  1. News

ധനസഹായം: അപേക്ഷ ക്ഷണിച്ചു, ജൈവസാക്ഷ്യപത്രത്തിനായി അപേക്ഷിക്കാം... കൂടുതൽ കാർഷിക വാർത്തകൾ

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ / ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 28, ജൈവകൃഷിചെയ്യുന്ന കര്‍ഷകര്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ജൈവസാക്ഷ്യപത്രത്തിനായി അപേക്ഷിക്കാം, സംസ്ഥാനത്ത് ഇന്നു മുതൽ വേനൽമഴ ലഭിക്കും; വിവിധ ജില്ലകളിൽ താപനില മുന്നറിയിപ്പും നിലനിൽക്കുന്നു തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ / ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ, പ്ലാന്റേഷൻ വിളകൾ, കിഴങ്ങ് വിളകൾ, മഷ്റൂം, തേൻ മുതലായ ഹോർട്ടികൾച്ചർ വിളകളിൽ നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്. കമ്പനീസ് ആക്ട് /കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്/ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് മൂന്ന് വർഷം പ്രവർത്തനം പൂർത്തീകരിച്ച വി പി സികൾക്കും, മറ്റ് ആനുകൂല്യങ്ങൾ ഇതുവരെയും ലഭിക്കാത്ത എഫ് പി സികൾക്കും, ഒരു വർഷം പൂർത്തികരിച്ച ഫാം പ്ലാൻ എഫ് പി ഒകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ, ഡി.പി.ആർ, അക്കൗണ്ടന്റിന്റെ ലീഗൽ കംപ്ലയൻസ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 28 വൈകുന്നേരം 5 മണി.

രാഷ്ട്രീയ കൃഷി വികാസ് യോജന- എഫ് പി ഓ പ്രമോഷൻ പദ്ധതി 2019-20, ഫോർമേഷൻ ആൻഡ് പ്രമോഷൻ ഓഫ് 10 കെ എഫ് പി ഒ പദ്ധതി പ്രകാരം ധനസഹായം ലഭിച്ച എഫ് പി ഒ / എഫ് പി സി എന്നിവയ്ക്ക് പദ്ധതി ആനുകൂല്യം ലഭിക്കുന്നതല്ല. താല്പര്യമുള്ള ഫാം പ്ലാൻ എഫ് പി ഒ / ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ താഴെപ്പറയുന്ന മേൽവിലാസത്തിൽ അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിലാസം: പ്രോജക്ട് ഡയറക്ടർ, ആത്മ നാലാം നില,സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം-692030. വിശദവിവരങ്ങൾക്ക് ആത്മ പ്രൊജക്റ്റ് ഡയറക്ടറുമായി ബന്ധപ്പെടുക. ഫോൺ: 9383471986/9497864490, 9446228368

2. ജൈവകൃഷിചെയ്യുന്ന കര്‍ഷകര്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ജൈവസാക്ഷ്യപത്രത്തിനായി അപേക്ഷിക്കാം. രാസവളങ്ങള്‍, രാസകീടനാശിനികള്‍, രാസകുമിള്‍നാശിനികള്‍, കളനാശിനികള്‍, ഹോര്‍മോണുകള്‍, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍, അവയുടെ സാന്നിധ്യമുളള വളങ്ങള്‍, രാസപദാര്‍ഥങ്ങളുടെ സാന്നിധ്യമുള്ള മറ്റു വളങ്ങള്‍, രാസവളര്‍ച്ചാത്വരകങ്ങള്‍, കൃത്രിമ പ്രിസര്‍വേറ്റിവ് വസ്തുക്കള്‍, രാസവസ്തുക്കള്‍ ഉപയോഗിച്ച് പരിചരണം നടത്തിയ വിത്തുകള്‍ എന്നിവ ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവര്‍ക്കാണ് പി.ജി.എസ്. സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. കര്‍ഷകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയായിരിക്കും ജൈവസാക്ഷ്യപത്രം അനുവദിക്കുന്നത്. കൃഷിവകുപ്പിനു കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ്‌റ് ഏജന്‍സി ('ആത്മ') മുഖേനയാണ് സാക്ഷ്യപത്രം നല്‍കുന്നത്. കൂടുതൽ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടാവുന്നതാണ്.

3. സംസ്ഥാനത്ത് ഇന്നു മുതൽ വിവിധ ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്ന് ‌കേന്ദ്രകാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലൊഴികെയുള്ള മറ്റു 12 ജില്ലകളിലും വരുംദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. മേൽപ്പറഞ്ഞ ജില്ലകളി മാർച്ച് 20 വരെ ഉച്ചക്ക് ശേഷമോ രാത്രിയോ ആയിരിക്കും വേനൽമഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം ഉയർന്ന താപനിലാമുന്നറിയിപ്പുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, മലപ്പുറം,കാസര്‍ഗോഡ് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

English Summary: Financial assistance to FPO / FPC: Applications invited, you can apply for P.G.S certification... More agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds