കോവിഡിന്റെ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി കേരളത്തിൽ 3860 1കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതിയിൽ മത്സ്യകൃഷിക്ക് 2078 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്.
മത്സ്യകൃഷി പദ്ധതിക്കുള്ള നിർദ്ദേശങ്ങൾ ഇതൊക്കെയാണ്.
1. പടുതാകുളങ്ങളിലെ മത്സ്യകൃഷി
½ സെന്റ് മുതൽ 5 സെന്റ് വരെയുള്ള കുളങ്ങൾ പരിഗണിക്കാം
കരിമീൻ , ആസ്സാം വാള, തിലിപ്പിയ (MST )എന്നിവ കൃഷി ചെയ്യാവുന്നതാണ്
Unit cost- 1.2 lakh ( for 5 cent)
Culture period- 6 months
Stocking density(pearl spot) - 50 nos/ cent
2. RAS (small)
750 litre ടാങ്കും, 2.5 metre square ഗ്രോ ബെഡ്ഡും ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്.GIFT മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.വനിത
കളെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതാണ്.വളരെ കുഞ്ഞ സ്ഥലത്ത് വീടുകളിൽ സ്ഥാപിക്കാവുന്നതും, ഗാർഹികാവശ്യത്തിനായി മത്സ്യം ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതുമാണ്.
Unit cost- Rs.15000
Culture period- 6 months
Stocking density- 75 nos/ unit
expected production- 20 kg/unit
3. Biofloc
ബയോ ഫ്ലോക്കിൽ ഗിഫ്റ്റ് മത്സ്യകൃഷി -
ബയോ ഫ്ലോക്ക് സിസ്റ്റത്തിൽ GIFT മത്സ്യകൃഷി ചെയ്യാവുന്നതാണ്. 4 മീറ്റർ ഡയമീറ്ററും ,1.2 മീറ്റർ ആഴവുമുള്ള വൃത്താകൃതിയിലുള്ള 4 ടാങ്കുകൾ ഒരു യൂണിറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
Unit cost- Rs. 4.5 lakh
Culture period- 6 months
Stocking density- 1000 nos/ tank
Expected production- 1500 kg/ unit
Sales realisation - 5.25 lakh / unit
4. കുളങ്ങളിലെ ആസ്സാം വാളകൃഷി
ഒരു സെന്റ് അല്ലെങ്കിൽ അതിൽ കൂടുതൽ വിസ്തൃതിയുള്ള ബയോ സെക്വോർഡ് കുളങ്ങൾ പരിഗണിക്കാവുന്നതാണ്. ഒരു സെന്റ് കുളത്തിൽ 100 ആസ്സാം വാള മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ് .
Unit cost- Rs.18 lakh/ ha
Culture period- 6 months
Stocking density- 25000 nos/ ha
Expected production- 20000 kg/ ha
Sales realisation - 50 lakh/ ha
5. സമ്മിശ്ര കർപ്പ് മത്സ്യക്കൃഷി
ഒരു cent അല്ലെങ്കിൽ അതിന് മുകളിൽ വിസ്തീർണ്ണമുള്ള ശുദ്ധജല കുളങ്ങൾ പരിഗണിക്കാവുന്നതാണ്. കാർപ്പ് മത്സ്യങ്ങളായ കട്ല ,രോഹു, മൃഗാൾ ,ഗ്രാസ് കാർപ്പ്, കോമൺകാർപ്പ് തുടങ്ങിയ മത്സ്യങ്ങൾ കൃഷി ചെയ്യാം.
Unit cost- 2.5 lakh (for 1 ha)
Culture period- 10-12 months
Stocking density- 7500 nos/ ha
Expected production- 6000 kg/ha
Sales realisation - 12 lakh/ ha
6. കുളങ്ങളിലെ കരിമീൻ കൃഷി
5 cent അല്ലെങ്കിൽ അതിന് മുകളിൽ വിസ്തീർണ്ണമുള്ള ഓരു ജല കുളങ്ങൾ പരിഗണിക്കാവുന്നതാണ്.
Unit cost- 4 lakh (for 1 ha)
Culture period- 6 months
Stocking density- 10000 nos/ ha
Expected production- 2000 kg/ha
Sales realisation - 10 lakh/ ha
7. ഓരുജല ചെമ്മീൻ കൃഷി
50 സെന്റ് അല്ലെങ്കിൽ അതിന് മുകളിൽ വിസ്തീർണമുള്ള ജലാശയങ്ങൾ പരിഗണിക്കാവുന്നതാണ്. കാര, നാരൻ ,വനാമി ചെമ്മീനുകൾ കൃഷി ചെയ്യാവുന്നതാണ്
Unit cost- 6.5 lakh (for 1 ha)
Culture period- 4 months
Stocking density- 60000 nos/ ha
Expected production- 1500 kg/ha
8. ഒരു നെല്ലും ഒരു മീനും കൃഷി
നെൽ കൃഷിയുടെ വിളവെടുപ്പിന് ശേഷം അടുത്ത സീസണിൽ നെല്ല് വിതയ്ക്കുന്നതിന് മുൻപ്പള്ള കാലയളവിൽ പാടശേഖരങ്ങളിൽ മത്സ്യകൃഷി ചെയ്യുന്നു. പുഞ്ചകൃഷി രീതി പിന്തുടരുന്ന പാടശേഖരങ്ങൾ ഇത്തരം മത്സ്യകൃഷിക്ക് അനുയോജ്യമാണ്.
കാർപ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാൾ തുടങ്ങിയവ കൃഷി ചെയ്യാവുന്നതാണ്. ഒരു ഹെക്ടറോ അതിന് മുകളിലോ വിസ്തീർണമുള്ള പാടശേഖരങ്ങൾ പരിഗണിക്കാവുന്നതാണ്.
Unit cost- Rs.20000 (for 1 ha)
Culture period- 8 months
Stocking density- 3000 nos/ ha
Expected production- 1000 kg/ha
Sales realisation - 1.5 Iakh/ ha
9. ഓരു ജല കൂട് മത്സ്യകൃഷി
ഓരു ജല കരിമീൻ കൂട് കൃഷി നിലവിൽ LSGD പദ്ധതി മാർഗ്ഗരേഖയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ആയത് പ്രകാരം 1x 1x 1.5 m അളവിലുള്ള 2 കൂടുകൾ ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. PVC അല്ലെങ്കിൽ GI pipe ,HDPE net എന്നിവ ഉപയോഗിച്ച് കുട് നിർമ്മിക്കാം.
Unit cost- Rs. 20000
Culture period- 6 months
Stocking density- 150 nos/ unit
Expected production- 35 kg/ unit
Sales realisation - Rs.17500/ unit
10. Mussel culture in rack / കല്ലുമ്മേക്കായ കൃഷി
മുളകൾ കൊണ്ട് നിർമ്മിച്ച റാക്കുകളിൽ കല്ലുമ്മേക്കായ വിത്തുകൾ നിക്ഷേപിച്ച കയറുകൾ കെട്ടിത്തൂക്കി കൃഷി ചെയ്യുന്നു. പുഴകളിൽ, അനുയോജ്യമായ സലൈനിറ്റി ഉള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാവുന്നതാണ്
1 unit - 5 mx 5 m raft ,total rope length-100m
Unit cost- Rs. 15000
Culture period- 6 months
Stocking density- 200 kg spat/unit
Expected production-1000 kg/unit
Sales realisation - 1 Iakh/ unit
11. RAS ( medium)
ഒരു സെന്റ് കുളവും ,3 സെന്റ് ഗ്രോ ബെസ്സിൽ പച്ചക്കറിയും ഉൾപ്പെടുന്ന ഒര് യൂണിറ്റിൽ ഗിഫ്റ്റ്തിലാപ്പിയ മത്സ്യം കൃഷി ചെയ്യാവുന്നതാണ്
Culture period- 6 months
Unit cost- 6 lakh
Expected production- 1200 kg/ unit
Stocking density- 4000 nos/ unit
Sales realisation -3.75 lakh/ unit
Share your comments