
രാജ്യത്തെ തീരദേശ മത്സ്യകൃഷി, ലാർവ ഉത്പാദനം എന്നിവ സുഗമമാക്കാനും നിലവിൽ നിയന്ത്രണ മേഖലയിൽ കൃഷി ചെയ്‌താലുള്ള ശിക്ഷ നടപടികൾ ഇളവ് ചെയ്യാനുമുള്ള ഭേദഗതി ബിൽ രാജ്യസഭാ പാസ്സാക്കി. പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരമായതോടെ ഇത് നിയമമാകും.
തീരദേശ നിർമാണ നിയന്ത്രണ മേഖലയിൽ മത്സ്യകൃഷി ചെയ്യുന്നതിനുള്ള തടവു ശിക്ഷയും മറ്റും ഒഴിവാക്കി കൃഷി തടയൽ, നിർമാണങ്ങൾ പൊളിച്ചു നീക്കൽ, റജിസ്ട്രേഷൻ റദ്ദാക്കൽ, പിഴ എന്നിവയാക്കി ചുരുക്കാൻ നിർദേശിക്കുന്ന നിയമം ശബ്‌ദ വോട്ടോടെയാണ് പാസാക്കിയത്. കൃഷി നിയന്ത്രിക്കാനും മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അക്യുക്കൾച്ചർ അതോറിറ്റിയുണ്ടാകും. മത്സ്യകുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് നിബന്ധനകളോടെ ഇളവുകൾ നൽകുന്നതാണ് ഈ ബില്ല്.
ബന്ധപ്പെട്ട വാർത്തകൾ: കർഷകന്റെ വാഴ വെട്ടിയ സംഭവം: കർഷകന് മൂന്നര ലക്ഷം രൂപ നൽകുമെന്ന് മന്ത്രി
Pic Courtesy: Pexels.com
Share your comments