കൊച്ചി: പൊക്കാളി പാടശേഖരങ്ങളിൽ ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് പൈതൃകമായ കൃഷിരീതി തിരിച്ചു കൊണ്ടുവരണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്തിൽ നിർമ്മിക്കുന്ന പുത്തൻതോട്, കുഴുവേലി തോട് എന്നിവയുടെ പുറം ബണ്ട് നിർമാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നഷ്ടത്തിന്റെ പേര് പറഞ്ഞ് നെൽ കൃഷി സാവകാശം ഇല്ലാതാക്കാനാണ് പലരും ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ല. പൊക്കാളി പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യാതെ മത്സ്യ കൃഷി മാത്രം ചെയ്യുന്നതിന് സർക്കാർ ലെെസൻസ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 1990 മീറ്റർ പുറം ബണ്ട് നിർമ്മാണത്തിനായി രണ്ട് കോടി 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.132 ഹെക്ടർ പാടശേഖരങ്ങൾക്ക് ബണ്ടിന് പ്രയോജനം ലഭിക്കും. പൊക്കാളി പാടശേഖരങ്ങളിൽ കൃഷി ഇറക്കാതെ മത്സ്യകൃഷി അനുവദിക്കില്ല. ഒരു നെല്ല്, ഒരു മീൻ എന്നതാണ് സർക്കാർ നയം. ഇതല്ലാതെ ചെമ്മീൻ കൃഷി മാത്രം ചെയ്യുന്നതിനുള്ള നീക്കം തടയുമെന്നും മന്ത്രി വ്യക്തമാക്കി. പൊക്കാളിയുടെ വികസനത്തിനായി സർക്കാർ കഴിയുന്നതെല്ലാം ചെയ്യും. നെല്ലും മീനും ശാസ്ത്രീയമായി ചെയ്താൽ പൊക്കാളി കൃഷി ലാഭകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഴിക്കര പളളിയാക്കൽ സഹകരണ ബാങ്ക് വളപ്പിൽ നടന്നന ചടങ്ങിൽ വി.ഡി സതീശൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി. രാജു, പൊക്കാളി നില വികസന ഏജൻസി ചെയർമാൻ കെ.എം ദിനകരൻ, കെ.എൽ.ഡി.സി ചെയർമാൻ ടി പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.എ ചന്ദ്രിക, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.എ രശ്മി, പഞ്ചായത്ത് അംഗങ്ങളായ ഉഷ രാധാകൃഷ്ണൻ, എ.ആർ സ്മേര, കെ.എസ് ഭൂവനചന്ദ്രൻ, പളളിയാക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എസ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്റ്റർ പി എസ് രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. എഞ്ചിനിയർ ബിസ്‌നി രാമചന്ദ്രൻ നന്ദി പറഞ്ഞു.
നെൽകൃഷി ചെയ്യാത്ത പാടങ്ങളിൽ മത്സ്യകൃഷി അനുവദിക്കില്ല: മന്ത്രി വി.എസ് സുനിൽകുമാർ
കൊച്ചി: പൊക്കാളി പാടശേഖരങ്ങളിൽ ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് പൈതൃകമായ കൃഷിരീതി തിരിച്ചു കൊണ്ടുവരണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്തിൽ നിർമ്മിക്കുന്ന പുത്തൻതോട്, കുഴുവേലി തോട് എന്നിവയുടെ പുറം ബണ്ട് നിർമാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Share your comments