സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന ലൈവ് ഫിഷ് കൗണ്ടർ സംവിധാനത്തിലൂടെ കൂട്ടുകൃഷി വിളവെടുത്ത ചെമ്പല്ലി, കരിമീൻ, തിലാപ്പിയ, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങൾ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൻറെ കൗണ്ടറിൽ നിന്ന് നേരിട്ട് വാങ്ങാം. ഈ പദ്ധതി പ്രകാരം ഇടനിലക്കാരില്ലാതെ തന്നെ നേരിട്ട് മത്സ്യം മത്സ്യ കർഷകരിലേക്ക് എത്തിക്കാൻ സാധിക്കും. ഇത് കോവിഡ മൂലം ദുരിതമനുഭവിക്കുന്ന ഒട്ടേറെ മത്സ്യ കർഷകർക്ക് ഗുണം ചെയ്യും. ജീവനോടെ തന്നെ മത്സ്യങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നു എന്നതാണ് ഈ ലൈവ് ഫിഷ് കൗണ്ടറിലെ പ്രത്യേകത. വിളവെടുത്ത മത്സ്യങ്ങൾ യഥാസമയത്ത് തന്നെ ആവശ്യക്കാരിൽ എത്തിക്കുന്നു.
രാവിലെ പത്തുമുതൽ രാത്രി 7 വരെയാണ് പ്രവർത്തന സമയം. കാർഷിക സാങ്കേതിക വിദ്യ വിവര കേന്ദ്രവും എറണാകുളം കൃഷിവിജ്ഞാന കേന്ദ്രവും സംയുക്തമായാണ് ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ഇതിനോടൊപ്പം തന്നെ കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപ്പന നടത്താവുന്ന ഫാം ഷോപ്പും കർഷകർക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഫാം സ്റ്റോറും ഇതിനോടൊപ്പം പ്രവർത്തിക്കുന്നു.
ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ
കൂർക്ക മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..
Share your comments