പൊതുജലാശയങ്ങളിലെയും റിസര്‍വോയറുകളിലെയും മത്സ്യവിത്ത് നിക്ഷേപം' എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പെരുന്തേനരുവി റിസര്‍വോയറില്‍ കാര്‍പ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ & പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാസുരേഷ് മണിയാര്‍കാരിക്കയം കടവില്‍ കരിമീന്‍ മത്സ്യവിത്ത് നിക്ഷേപിച്ചു.
പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 4,20,000/- രൂപ വകയിരുത്തുകയും ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഹാച്ചറിയില്‍ നിന്ന് ലഭ്യമാക്കി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാപ്രഭ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍ പി. ശ്രീകുമാര്‍ , റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ്ഓഫീസര്‍ എസ്.എസ് സുധീര്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് തല അംഗങ്ങള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, ഫിഷറീസ്‌വകുപ്പ് ഹാച്ചറി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District Panchayat President Adv. Omallur Shandaran inaugurated Fish Seed Investment project in Public Water Reservoirs yesterday. As part of the inauguration, the carp fish seeds were deposited in the Perunthenaruvi Reservoir. District Panchayat Division Member & Public Works Standing Committee Chairperson Lekha Suresh Maniyarkarikayam deposited carp fish seeds.
The District Panchayat has allocated `4,20,000 / - for the project and the required fry have been procured from the hatchery under the Fisheries Department. District Panchayat Development Standing Committee Chairperson Beenaprabha presided over the function. Sreekumar, Ranni Tribal Development Officer SS Sudheer, various panchayat members, block-level members, fisheries department officials, project co-ordinators, aquaculture promoter and fisheries department hatchery staff were present.
Share your comments