പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിൻ കീഴിൽ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതൽ അഴിയൂർവരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളിൽ ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ സാഗർ മിതകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇൻസന്റീവ് പ്രതിമാസം 15,000/- രൂപ.
യോഗ്യത
ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം, പ്രായ പരിധി 35 വയസ്സ്, കടൽ മത്സ്യബന്ധനമേഖലയുമായി ബന്ധമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷ ഫോറം ജില്ലയിലെ തീരദേശ മത്സ്യഭവനുകളിലും ജില്ലാ ഫിഷറീസ് ഓഫീസിലും ലഭ്യമാണ്.
അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യേണ്ട രേഖകൾ (പകർപ്പുകൾ മാത്രം)
- അഡ്രസ്സ് തെളിയിക്കുന്നതിനുളള രേഖ - വോട്ടർ തിരിച്ചറിയൽ കാർഡ്
- ആധാർ കാർഡ് / റേഷൻ കാർഡ് / പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസൻസ്
- വയസ്സ് തെളിയിക്കുന്നതിനുളള രേഖ (ജനന സർട്ടിഫിക്കറ്റ് / സ്കൂൾ സർട്ടിഫിക്കറ്റ്)
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖ
- മത്സ്യബന്ധന മേഖലയിൽ തൊഴിൽ ചെയ്ത് മുൻ പരിചയം ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള രേഖ
Share your comments