മലപ്പുറം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസിൽ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) ഏപ്രില്‍ 25 നകം രജിസ്റ്റർ ചെയ്യണമെന്ന് കോഴിക്കോട് റീജിയണല്‍ എക്‌സിക്യുട്ടീവ് അറിയിച്ചു. മത്സ്യത്തൊഴിലാളി പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം പൊന്നാനി താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ എത്തിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.
കഴിഞ്ഞ വര്‍ഷം ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ചേര്‍ന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍, അപകട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവ ഫിംസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നും കോഴിക്കോട് റീജിയണല്‍ എക്‌സിക്യുട്ടീവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952383472.
Malappuram: Kozhikode Regional Executive has informed that all fishermen and allied workers who are members of the Kerala Fishermen's Welfare Board should be registered on the fisheries information portal FIMS (Fishermen Information Management System) by April 25. Registration should be done by visiting the Welfare Board Fisheries Office at Ponnani Thanur, Tirur and Parappanangady along with Fisherman Pass Book, Bank Pass Book, Aadhaar Card and Ration Card.
Those who joined the Savings Relief Scheme of the Fisheries Department in the previous year need not register. The Kozhikode Regional Executive also informed that only those who are registered with FIMS will get the benefits of Fishermen and Allied Workers Accident Insurance Scheme, welfare scheme benefits of Fisheries Department and Welfare Fund Board and accident insurance benefits. For more details Tel: 04952383472.
Share your comments