കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും ലഭ്യമാക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചു.15000 ബോട്ടുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കാനായി 25.36 കോടി രൂപയുടെ നിര്‍ദേശമാണ് അംഗീകരിച്ചിരിക്കുന്നത്. 1500 കിലോമീറ്റര്‍ വരെ കവറേജ് ഏരിയ ഉള്ള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നല്‍കാനാകും.
ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണാണ് നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടി രൂപയാണ് ചെലവ്.ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റ്‌ലൈറ്റ് ഫോണ്‍ പ്രയോജനപ്പെടും. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. തീരദേശ ജില്ലകളില്‍ നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ കൂടുതല്‍ ദൂരത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക. ആയിരം മത്സ്യ ത്തൊഴിലാളി കള്‍ക്കാണ് 9.43 കോടി രൂപ ചെലവില്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റ്‌ലൈറ്റ് ഫോണ്‍ പ്രയോജനപ്പെടും. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 610 ലക്ഷം രൂപയുടെ നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം. നാവിക് ഉപകരണത്തിനും സാറ്റ്‌ലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.
Share your comments