<
  1. News

2021 ജൂൺ 13 മുതൽ 16 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.

2021 ജൂൺ 13 മുതൽ 16 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. 13-06-2021 മുതൽ 16-06-2021 വരെ: കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിലും, ചില അവസരങ്ങളിൽ 65 കി.മീ. വേഗതയിലും, വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Priyanka Menon
Sea level
Sea level

13-06-2021 മുതൽ 16-06-2021 വരെ: കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിലും, ചില അവസരങ്ങളിൽ 65 കി.മീ. വേഗതയിലും, വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദേശം(Special caution)

13-06-2021 : അറബി കടലിൻറെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ് ഭാഗത്തും, ബംഗാൾ ഉത്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും, ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും, അറബി കടലിൻറെ വടക്കു ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

At speeds of 45 to 55 km / hr in the southwest and adjacent midwestern part of the Arabian Sea and in the south, central and northern parts of the Bay of Bengal, and in the Gulf of Mannar region at speeds of 40 to 50 km / h.

14-06-2021: അറബി കടലിൻറെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ് ഭാഗത്തും, ബംഗാൾ ഉത്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും, അറബി കടലിൻറെ വടക്കു ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
15-06-2021: അറബി കടലിൻറെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ് ഭാഗത്തും, മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കി.മീ. വേഗതയിലും, അറബി കടലിൻറെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16-06-2021: അറബി കടലിൻറെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ് ഭാഗത്തും, മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കി.മീ. വേഗതയിലും, അറബി കടലിൻറെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

English Summary: Fishing is not allowed off the coast of Kerala from 13th to 16th June 2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds