1. News

ഫ്ളെക്സി പ്ലസ് ലോൺ: കുറഞ്ഞ തിരിച്ചടവിൽ ലോൺ നേടാം

ഫ്ളക്സി പ്ലസ് ലോണുകൾ എന്ന പേരിൽ ടാറ്റ കാപിറ്റൽ ഇറക്കിയിരിക്കുന്ന ലോണുകൾക്ക് കുറഞ്ഞ തിരിച്ചടവു തുകയിൽ ലോണുകൾ ലഭ്യമാക്കാം. ഭവന വായ്പ, വ്യക്തിഗത വായ്പകൾ, ബിസിനസ് ലോണുകൾ, വാഹന വായ്പകൾ, , യൂസ്‍ഡ് കാര്‍ വായ്പ തുടങ്ങി വിവിധ വായ്പകൾ ലഭ്യമാക്കാം. ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യവും സൗകര്യവും നല്കുന്നതാണ് പുതിയ ഫ്ളെക്സി പ്ലസ് ലോണുകള്‍.

Meera Sandeep

ഫ്ളക്സി പ്ലസ് ലോണുകൾ എന്ന പേരിൽ ടാറ്റ കാപിറ്റൽ ഇറക്കിയിരിക്കുന്ന ലോണുകൾക്ക് കുറഞ്ഞ തിരിച്ചടവു തുക നൽകിയാൽ മതിയാകും. ഭവന വായ്പ, വ്യക്തിഗത വായ്പകൾ, ബിസിനസ് ലോണുകൾ, വാഹന വായ്പകൾ, യൂസ്‍ഡ് കാര്‍ വായ്പ തുടങ്ങി വിവിധ വായ്പകൾ ലഭ്യമാക്കാം. ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യവും സൗകര്യവും നല്കുന്നതാണ് പുതിയ ഫ്ളെക്സി പ്ലസ് ലോണുകള്‍.

LIC Housing Finance ഭവന വായ്പ പലിശ നിരക്ക് കുറച്ചു: ഇനി കുറഞ്ഞ ചെലവിൽ വീട് പണിയാം

ഒട്ടേറെ പുതിയ ഫീച്ചറുകളോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങൾ മുൻനിര്‍ത്തിയുള്ള വ്യക്തിഗത വായ്പകള്‍ എടുക്കാം. എല്ലാ ഉൽപ്പന്നവിഭാഗങ്ങളിലും പുതിയ വായ്പകള്‍ ലഭ്യമാണ്. വസ്തുവിന്മേലുള്ള വായ്പകളും ലഭിക്കും. ദീര്‍ഘകാലയളവിലെ തിരിച്ചടവ് കാലാവധിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

ദീര്‍ഘകാല വായ്പകള്‍ക്ക് പുറമെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, സ്റ്റെപ് അപ് പ്ലാന്‍ എന്നിവയാണ് ഫ്ളെക്സി പ്ലസ് ലോണുകളുടെ പ്രത്യേകത. ഓൺലൈനായി തന്നെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തിൽ ലോണിനായി അപേക്ഷിക്കാം. സൗകര്യപ്രദമായ രീതിയില്‍ സാമ്പത്തികാവശ്യങ്ങള്‍ക്കായി ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനാണ് ടാറ്റ ക്യാപ്പിറ്റല്‍ ശ്രമിക്കുന്നതെന്ന് ഫ്ളെക്സി പ്ലസ് ലോണ്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റ ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സരോഷ് അമാറിയ പറഞ്ഞു.

കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പ ലഭിക്കുന്ന സർക്കാർ ബാങ്കുകൾ

റീട്ടെയ്ൽ ലോണുകൾ മാത്രമല്ല വെൽത്ത് മാനേജ്‌മെൻറ്, പ്രൈവറ്റ് ഇക്വിറ്റി, ക്രെഡിറ്റ് കാർഡ് സേവനങ്ങളും ടാറ്റ കാപിറ്റൽ നൽകുന്നുണ്ട്. ടാറ്റ സൺസിൻെറ ഒരു അനുബന്ധ സ്ഥാപനമാണ് ടാറ്റ ക്യാപിറ്റൽ. നിക്ഷേപം സ്വീകരിക്കാനാകാത്ത ധനകാര്യസ്ഥാപനമായി കമ്പനി ആര്‍ബിഐയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.​

English Summary: Flexi Plus: Get a loan with low repayments

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds