സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ തോട്ടം മേഖലയുൾപ്പെടെയുള്ള കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം.പ്രാഥമിക വിലയിരുത്തൽ അനുസരിച്ചു കാർഷിക മേഖലയിൽ ഇതുവരെ ഏതാണ്ട് 875 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ 2,52,206 കർഷകരെയാണ് പ്രളയം ബാധിച്ചിരിക്കുന്നതെന്ന് കൃഷിവകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. മലപ്പുറം, പാലക്കാട്, ഇടുക്കി, തൃശ്ശൂർ, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്..
തോട്ടം മേഖലയിൽ മാത്രം 600 കോടി രൂപയ്ക്കും 700 കോടി രൂപയ്ക്കും ഇടയിലാണ് നഷ്ടം കണക്കാക്കുന്നത്.
നെല്ല്, തെങ്ങ്, കശുവണ്ടി, വാഴ, മഞ്ഞൾ കൃഷികൾക്ക് പുറമെ തോട്ടം മേഖലയിലെ ഏലം, തേയില, കാപ്പി, റബ്ബർ കൃഷികളിലാണ് വ്യാപകമായ നഷ്ടം ഉണ്ടായിരിക്കുന്നത്.ഇടുക്കി, വയനാട്, മൂന്നാർ, നെല്ലിയാമ്പതി, വണ്ടിപ്പെരിയാർ തുടങ്ങിയ ഇടങ്ങളിലാണ് തോട്ടം മേഖലയിൽ കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്.നിരവധി ചെറുകിട, ഇടത്തരം റബ്ബർ കർഷകരും പ്രളയക്കെടുതി മൂലം ദുരിതത്തിലായിരിക്കുകയാണ്. വയനാട് ജില്ലയിലെ കുറിച്യാമലയിൽ തോട്ടം മേഖലയിൽ 127 ഏക്കർ ഭൂമിയിലെ കൃഷി പൂർണമായും നശിച്ചു. എസ്റ്റേറ്റിലെ തേയില, തണൽ വൃക്ഷങ്ങൾ എന്നിവയെല്ലാമാണ് പ്രളയത്തിൽ ഒലിച്ചു പോയത്. കഴിഞ്ഞ വർഷം തോട്ടം മേഖലയിൽ 9,750 കോടി രൂപയുടെ ഉത്പാദനമാണ് നടന്നത്. എന്നാൽ പ്രളയം മൂലം തോട്ടം മേഖലയിലെ ഉത്പാദനം കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തുന്നത്.
ആഗസ്റ്റ് എട്ടുമുതല്‍ 17 ഇതുവരെ സംസ്ഥാനത്തെ വിവിധ പ്രളയ ബാധിതമേഖലകളിലെ 52,686 കുടുംബങ്ങളില്‍ നിന്ന് 2,23,139 പേരെ രക്ഷപെടുത്തി 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചതായി ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി 27 പേരെ കാണാതായി. 164 പേര്‍ മരണപ്പെട്ടു. 56 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ 331 വീടുകള്‍ പൂര്‍ണമായും 2526 വീടുകള്‍ ഭാഗികമായും തകരുകയും ഏകദേശം 13.09 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 9869.6140 ഹെക്ടറില്‍ നേരിട്ട കൃഷിനാശത്തിലൂടെ 214.89 കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ നഷ്ടം 227.98 കോടി രൂപയിലേറെയാണ്.
തിരുവനന്തപുരം 70, കൊല്ലം 56, പത്തനംതിട്ട 114, ആലപ്പുഴ 232, കോട്ടയം 191, ഇടുക്കി 41, എറണാകുളം 269, തൃശൂര്‍ 157, പാലക്കാട് 30, മലപ്പുറം 39, കോഴിക്കോട് 172, വയനാട് 183, കണ്ണൂര്‍ 13, കാസര്‍ഗോഡ് ഒന്ന് വീതമാണ് ദുരിതാശ്വാസ ക്യാമ്പുകളുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ 1477 കുടുംബങ്ങളില്‍നിന്നായി 5204 പേരെയും കൊല്ലത്ത് 1023 കുടുംബങ്ങളില്‍നിന്നായി 3600 പേരെയും, പത്തനംതിട്ടയില്‍ 4229 കുടുംബങ്ങളില്‍നിന്നായി 16810 പേരെയും, ആലപ്പുഴയില്‍ 8658 വീടുകളില്‍നിന്ന് 61,858 പേരെയും, കോട്ടയത്ത് 6107 വീടുകളില്‍നിന്ന് 21,928പേരെയും, ഇടുക്കിയില്‍ 312 കുടുംബങ്ങളില്‍നിന്ന് 3691 പേരെയും, എറണാകുളത്ത് 14,881 വീടുകളില്‍നിന്ന് 53,870 പേരെയും, തൃശൂരില്‍ 4546 വീടുകളില്‍നിന്ന് 15000 പേരെയും, പാലക്കാട് 100 വീടുകളില്‍ നിന്ന് 1560 പേരെയും , മലപ്പുറത്ത് 352 വീടുകളില്‍നിന്ന് 1418 പേരെയു , കോഴിക്കോട് 4235 വീടുകളില്‍ നിന്ന് 14,014 പേരെയും, വയനാട് 6356 വീടുകളില്‍നിന്ന് 22,964 പേരെയും, കണ്ണൂര്‍ 383വീടുകളില്‍നിന്ന് 1092 പേരെയും , കാസര്‍ഗോഡ് 27 വീടുകളില്‍ നിന്നായി 130 പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്.
Share your comments