<
  1. News

ഏറ്റവും വിലകുറഞ്ഞ എയർ ടിക്കറ്റ് നിരക്കുമായി ഫ്ലൈ 91; 2000 രൂപയ്ക്ക് താഴെ

ഇന്ത്യയിലുടനീളമുള്ള എല്ലാ സ്ഥലങ്ങളിലേക്കുമുള്ള എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പുതിയ എയർലൈനാണ് FLY91. ഓരോ ഇന്ത്യക്കാരനും വിമാനയാത്ര ലഭ്യമാക്കാൻ സഹായമാകും വിധമാണ് ഈ എയർലൈൻ അതിൻറെ ടിക്കറ്റ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. ഫ്ലൈ91 എയർലൈനിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച പ്രഖ്യാപിച്ച് ഓഫർ നിരക്കുകൾ തുടരുന്നു.

Meera Sandeep
Fly 91 with the cheapest air ticket prices; below Rs 2000
Fly 91 with the cheapest air ticket prices; below Rs 2000

ഇന്ത്യയിലുടനീളമുള്ള  എല്ലാ സ്ഥലങ്ങളിലേക്കുമുള്ള എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പുതിയ എയർലൈനാണ് FLY91.  ഓരോ ഇന്ത്യക്കാരനും വിമാനയാത്ര ലഭ്യമാക്കാൻ സഹായമാകും വിധമാണ് ഈ എയർലൈൻ അതിൻറെ ടിക്കറ്റ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്.  ഫ്ലൈ91 എയർലൈനിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച പ്രഖ്യാപിച്ച് ഓഫർ നിരക്കുകൾ തുടരുന്നു.

ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സ‍ർവീസുമായി ആണ് എയ‍ർലൈന്റെ തുടക്കം. സർക്കാരിൻ്റെ ഉഡാൻ പദ്ധതി പ്രകാരം മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, ജൽഗാവ്, നന്ദേഡ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളിൽ പോലും സർവീസ് തുടങ്ങാൻ കമ്പനി പദ്ധതിയിടുന്നു. ലക്ഷദ്വീപിലെ അഗത്തിയിലേക്കും ഉടൻ സർവീസ് തുടങ്ങും. ഗോവയിൽ നിന്ന് അഗത്തിയിലേക്ക് നടത്തിയ ഉദ്ഘാടനപ്പറക്കൽ വിജയമായിരുന്നു. ചെറു പട്ടണങ്ങളെ ബന്ധപ്പിക്കുന്ന വിമാന സർവീസ് കുറവാണെന്നത് ഫ്ലൈ91ന് നേട്ടമായേക്കും.

ഇപ്പോൾ 2,000 രൂപയിൽ താഴെ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. എയർലൈനിൻ്റെ ആദ്യ വിമാനം ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആയിരുന്നു. കൂടാതെ. ബെംഗളൂരുവിൽ നിന്ന് സിന്ധുദുർഗിലേക്കുള്ള റൂട്ടിലും വിജയകരമായി സർവീസ് നടത്തുന്നു.

ഗോവ, ഹൈദരാബാദ്, ബംഗളൂരു, സിന്ധുദുർഗ് എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. ഏപ്രിലിൽ അഗത്തി, ജൽഗാവ്, പൂനെ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങും. തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിൽ ഗോവയ്ക്കും ബെംഗളൂരുവിനുമിടയിലും ബംഗളൂരു-സിന്ധുദുർഗ് റൂട്ടുകളിലും സ‍ർവീസ് ഉണ്ടായിരിക്കും. ഗോവയ്ക്കും ഹൈദരാബാദ് റൂട്ടിനുമിടയിലും സിന്ധുദുർഗ് ഹൈദരാബാദ് റൂട്ടിലും ആഴ്ചയിൽ രണ്ടുതവണ സർവീസ് ഉണ്ടായിരിക്കും.  ആഭ്യന്തര റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് വിനോദ സഞ്ചാരികൾക്ക് നേട്ടമാകും.

മലയാളിയായ മനോജ് ചാക്കോയാണ് എയ‍ർലൈനിന് പിന്നിൽ. ഇന്ത്യയുടെ ടെലിഫോണിക് കോഡ് ആയ +91 എന്നതിൽ നിന്നാണ് 91 എയർലൈൻസ് എന്ന് പേര് നൽകിയിരിക്കുന്നത്. ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഏവിയേഷൻ കമ്പനി പ്രവർത്തിക്കുനത്. കൺവർജൻറ് ഫിനാൻസാണ് പ്രധാന നിക്ഷേപകർ. നിക്ഷേപകരിൽ നിന്ന് 200 കോടി രൂപ സമാഹരിച്ചാണ് എയർലൈൻ കമ്പനി പ്രവർത്തനം തുടങ്ങിയത്.

English Summary: Fly 91 with the cheapest air ticket prices; below Rs 2000

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds