കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കൊടുങ്ങൂരിൽ നാലര ഏക്കർ തരിശു നിലത്താണ് കൊടുങ്ങൂർ ക്ഷീരവികസന സംഘം തീറ്റപ്പുൽ കൃഷി ചെയ്യുന്നത്. പാട്ടത്തിനെടുത്ത ഭൂമിയാണിത്. ക്ഷീര വികസന വകുപ്പ് വികസിപ്പിച്ചെടുത്ത സിഒ 3, സിഒ 5, സൂപ്പർ നേപ്യർ എന്നീ അത്യുത്പാദന ശേഷിയുള്ള ഇനങ്ങളാണ് കൃഷിയ്ക്ക് ഉപയോഗിച്ചത്.
ക്ഷീര വികസന വകുപ്പിന്റെ 2021-22വർഷത്തെ MSDP സ്കീം അപേക്ഷ ക്ഷണിക്കുന്നു
ആദ്യ വിളവെടുപ്പിനു ശേഷം ഓരോ 45 ദിവസം കൂടുമ്പോഴും വിളവെടുക്കാൻ സാധിക്കും. തരിശുനില തീറ്റപ്പുൽകൃഷി പദ്ധതി പ്രകാരം 93,000 രൂപ സംഘത്തിന് ക്ഷീര വികസന വകുപ്പിന്റെ ധനസഹായം ലഭിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന സംഘമാണ് കൊടുങ്ങൂർ ക്ഷീരവികസന സംഘം. ദിവസം 2,200 ലിറ്റർ പാല് അളക്കുന്നുണ്ട്.
ക്ഷീര കർഷകർക്ക് സമഗ്ര ഇൻഷുറൻസിൽ ചേരാം
നിലവിൽ ബ്ലോക്ക് പരിധിയിൽ 2300 കർഷകർ അടങ്ങുന്ന 26 ക്ഷീര സംഘങ്ങളാണുള്ളത്. ഇതിൽ 1200 പേർ സംഘങ്ങളിൽ പാൽ അളക്കുന്നുണ്ട്. ആകെ ഉൽപാദിപ്പിക്കുന്ന 40,000 ലിറ്റർ പാലിൽ മിൽമ 10,000 ലിറ്റർ പാൽ ദിവസേന ക്ഷീര സംഘങ്ങൾ വഴി കർഷകരിൽ നിന്ന് സംഭരിക്കുന്നു. ത്രിതല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കാലിത്തീറ്റ സബ്സിഡി, പാലിന്റെ ഇൻസെന്റീവ്, മിനറൽ മിക്സർ വിതരണം എന്നിവയും സംഘങ്ങൾ മുഖേന കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.
Share your comments