<
  1. News

പി.പി.എഫില്‍ നിന്ന് എളുപ്പത്തിൽ ലക്ഷങ്ങൾ നേടാൻ ഇങ്ങനെ ചെയ്യൂ

സുരക്ഷിതവും ആകർഷകമായ പലിശ നിരക്കുമുള്ള ഒരു നിക്ഷേപ മാര്‍ഗ്ഗമാണ് പി.പി.എഫ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം പി.പി.എഫില്‍ നിക്ഷേപിക്കുന്ന എല്ലാ നിക്ഷേപങ്ങള്‍ക്കും കിഴിവ് ലഭിക്കും. നികുതി ലാഭിക്കല്‍, ഉയർന്ന ആദായം, സുരക്ഷ എന്നിവയെല്ലാം ഈ നിക്ഷേപത്തിൻറെ പ്രത്യേകതയാണ്. ദീർഘകാല നിക്ഷേപമെന്ന നിലയിൽ പി.പി.എഫ്. ആകര്‍ഷകമായ പലിശ നിരക്കും, വരുമാനവും വാഗ്ദാനം ചെയ്യുന്നു.

Meera Sandeep
Follow these to earn lakhs easily from PPF
Follow these to earn lakhs easily from PPF

സുരക്ഷിതവും ആകർഷകമായ പലിശ നിരക്കുമുള്ള ഒരു നിക്ഷേപ മാര്‍ഗ്ഗമാണ് പി.പി.എഫ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം പി.പി.എഫില്‍ നിക്ഷേപിക്കുന്ന എല്ലാ നിക്ഷേപങ്ങള്‍ക്കും കിഴിവ് ലഭിക്കും.  നികുതി ലാഭിക്കല്‍, ഉയർന്ന ആദായം, സുരക്ഷ എന്നിവയെല്ലാം ഈ നിക്ഷേപത്തിൻറെ പ്രത്യേകതയാണ്.  ദീർഘകാല നിക്ഷേപമെന്ന നിലയിൽ പി.പി.എഫ്. ആകര്‍ഷകമായ പലിശ നിരക്കും, വരുമാനവും വാഗ്ദാനം ചെയ്യുന്നു. ലഭിക്കുന്ന പലിശയ്ക്കും റിട്ടേണിനും ആദായനികുതിയുടെ കിഴിവ് വേറെയും. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പി.പി.എഫ്. സമ്പാദ്യ പദ്ധതിയുടെ പലിശനിരക്കു സര്‍ക്കാര്‍ നിലനിര്‍ത്തിയതോടെ പദ്ധതി ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പി. എഫ് ലഭിക്കണമെങ്കിൽ ഇ-നോമിനേഷൻ പ്രക്രിയ നിർബന്ധമാണ്: ഇ-നോമിനേഷൻ എങ്ങനെ ഫയൽ ചെയ്യണമെന്ന് അറിയുക

പി.പി.എഫിൽ നിന്നുള്ള മികച്ച ആദായത്തിന് ഈ തീയതി മറക്കാതിരിക്കുക

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കുന്നതിലൂടെ 7.1 ശതമാനം പലിശ നേടാനും കഴിയും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടേയും മറ്റും പലിശ കണക്കാക്കുമ്പോള്‍ ഇതു വളരെ മികച്ചതാണ്. അതേസമയം മികച്ച ആദായം പ്രതീക്ഷിക്കുന്നവര്‍ തവണകള്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് നിക്ഷേപിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇന്നുമുതൽ പി എഫ് വിഹിതം നഷ്ടമാകും

പി.പി.എഫ്. ചട്ടം അനുസരിച്ച്, നിക്ഷേപങ്ങളുടെ പലിശ എല്ലാ മാസം അഞ്ചിനും മാസാവസാനത്തിനും ഇടയിലുള്ള അക്കൗണ്ടിലെ മിനിമം ബാലന്‍സ് കണക്കാക്കിയാണ് നിശ്ചയിക്കുന്നത്. നിക്ഷേപങ്ങളുടെ പലിശ എല്ലാ മാസവും കണക്കാക്കുമെങ്കിലും സാമ്പത്തിക വര്‍ഷത്തിൻറെ അവസാനത്തില്‍ മാത്രമേ ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച സമ്പാദ്യം ഉണ്ടാക്കാൻ പോസ്റ്റ്-ഓഫീസ് ടൈം ഡെപ്പോസിറ്റ്

ഈ ​നിക്ഷേപത്തിൻറെ നേട്ടങ്ങള്‍

പി.പി.എഫ്. അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശ ആദായ നികുതി നിയമപ്രകാരം നികുതി രഹിതമാണ്. കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം രൂപയുടെ നികുതി ആനുകൂല്യം ലഭിക്കും. പി.പി.എഫ് പദ്ധതിക്കു കീഴില്‍ 50 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഒരു സാമ്പത്തിക വര്‍ഷം പരമാവധി 1.5 ലക്ഷം രൂപയാണ് നിക്ഷേപിക്കാനാകുക.

​വായ്പയും വാഗ്‌ദാനം ചെയ്യുന്നു

പി.പി.എഫ്. നിക്ഷേപങ്ങള്‍ ഈടാക്കി ഉപയോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപം തുടങ്ങി മൂന്നു മുതല്‍ ആറു വരെയുള്ള വര്‍ഷങ്ങള്‍ക്കുള്ളിലാണ് വായ്പാ സൗകര്യമുള്ളത്. വായ്പയുടെ പരമാവധി കാലാവധി മൂന്ന് വര്‍ഷമാണ് (36 മാസം). വായ്പ തുക അക്കൗണ്ടില്‍ ലഭ്യമായ ആകെ തുകയുടെ 25 ശതമാനമാകും.

English Summary: Follow these to earn lakhs easily from PPF

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds