വിവിധ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായം എങ്ങിനെ മനസിലാക്കാം എന്നതിനെക്കുറിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് Outreach Bureau Webinar സംഘടിപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ ഒരുപാട് കാലം സൂക്ഷിക്കാനായി അതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളെക്കുറിച്ചും ഇവ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും വളാഞ്ചേരി മര്‍ക്കസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.പി. മുഹമ്മദ്കുട്ടി വിശദീകരിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന അപകടകരമായ രാസവസ്തുക്കള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ തിരിച്ചറിയാമെന്നും വിശദീകരിച്ചു. ആരോഗ്യകരമായ പാചക മാർഗ്ഗങ്ങളും വെബ്ബിനാറില്‍ പരിചയപ്പെടുത്തി.
കാളികാവ്, കാളികാവ് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടുകളുടെ സഹകരണത്തോടെയാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചത്. CDPO P. സുബൈദ, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ Mr. പ്രജിത്ത് കുമാര്‍ M.V., Mr. C ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
#krishijagran #kerala #news #foodadulteration #webinar
Share your comments