ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് ഭക്ഷ്യസംരംഭകരും കച്ചവടക്കാരും ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍ ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കണം. നിലവില്‍ സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും സ്വമേധയാ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതും അക്ഷയ സെന്ററുകള്‍ വഴി അതോറിറ്റി ഓലൈസന്‍സ്/രജിസ്ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതുമാണ്.
എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് ഫ് ഇന്ത്യ)യുടെ ഫുഡ് ലൈസന്‍സിങ്ങ് ആന്‍ഡ് രജിസ്ട്രേഷന്‍ സിസ്റ്റം (എഫ്എല്‍ആര്‍എസ്) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സംവിധാനത്തില്‍ നിന്നും ഫുഡ് സേഫ്റ്റി കംപ്ലയ്ന്‍സ് സിസ്റ്റം (എഫ്ഒഎസ്സിഒഎസ്) എന്ന പ്ലാറ്റ്ഫോമിലേക്ക് മാറുന്നു.Switching from FSSAI (Food Safety and Standards Authority of India) Online Licensing and Registration System (FLRS) Online Platform to Food Safety Compliance System (FOSCOS).
ഒക്ടോബര്‍ 21 ന് ശേഷം എഫ്എല്‍ആര്‍എസിലൂടെ എഫ്എസ്എസ്എഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 21 മുതല്‍ എഫ്എല്‍ആര്‍എസ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകും. പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ എഫ്ഒഎസ്സിഒഎസ് നിലവില്‍ വരുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ അക്ഷയ സെന്റുകളുമായോ ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതുളളൂ. നിലവില്‍ ലൈസന്‍സ്/രജിസ്ട്രേഷന്‍ കൈവശമുളള സംരംഭകരുടെ വിവരങ്ങള്‍ എന്നിവ എഫ്ഒഎസ്സിഒഎസ് ലേയ്ക്ക് സ്വമേധയാ പോര്‍ട്ട് ചെയ്യും.
ഫോണ്‍: 0487-2424158.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഫ്രൂട്ട് ൻ റൂട്ടുമായി വനിതാ സംരംഭക രാജശ്രീ
#Organic#Food#Krishi#Farmer#Agriculture#Kerala
Share your comments