1. News

ഫ്രൂട്ട് ൻ റൂട്ടുമായി വനിതാ സംരംഭക രാജശ്രീ

വിഷയം ചക്കയുടെ സംസ്കരണ വൈവിധ്യം ക്ലാസ്സ് നയിക്കുന്നത് വനിതാ സംരംഭക ആർ രാജശ്രീ. ഫ്രൂട്ട് ആൻഡ് റൂട്ട് എന്ന ചക്ക സംസ്കരണ യൂണിറ്റിന്റെ സ്ഥാപക. ഇത് കൃഷി വകുപ്പിന്റെ ഓൺലൈൻ വിഭാഗമാ ആയ കാർഷിക വിവര സങ്കേതം ഫേസ്ബുക്കിൽ കൊടുത്ത ഒരു അറിയിപ്പിൽ വന്നതാണ്. തിരുവനന്തപുരം സ്വദേശിനിയായ രാജശ്രീ ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യത്തിന്റെ സഹായത്തോടെ തന്റെ മൂല്യ വർധിത ഉത്പന്നങ്ങളിൽ വ്യത്യസ്തതയും സമാനതകളില്ലാത്ത വിപണന സാധ്യതയും കണ്ടെത്തി. ഫ്രൂട്ട് ആൻഡ് റൂട്ട് എന്ന പേരിൽ ചക്ക സംസ്കരണ യൂണിറ്റും രാജശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിവിധങ്ങളായ ഉത്പന്നങ്ങൾ വാഴ, നെല്ല്, തേൻ, മുരിങ്ങ, മരച്ചീനി, തേങ്ങാ, മീൻ എന്നിവയിൽ നിന്നും ഉണ്ടാക്കി വില്പന നടത്തുണ്ട്.

K B Bainda
രാജശ്രീ-ഫ്രൂട്ട് ആൻഡ് റൂട്ട്
രാജശ്രീ-ഫ്രൂട്ട് ആൻഡ് റൂട്ട്

വിഷയം ചക്കയുടെ സംസ്കരണ വൈവിധ്യം ക്ലാസ്സ് നയിക്കുന്നത് വനിതാ സംരംഭക ആർ രാജശ്രീ. ഫ്രൂട്ട് ആൻഡ് റൂട്ട് എന്ന ചക്ക സംസ്കരണ യൂണിറ്റിന്റെ സ്ഥാപക. ഇത് കൃഷി വകുപ്പിന്റെ ഓൺലൈൻ വിഭാഗമാ ആയ കാർഷിക വിവര സങ്കേതം ഫേസ്ബുക്കിൽ കൊടുത്ത ഒരു അറിയിപ്പിൽ വന്നതാണ്. തിരുവനന്തപുരം സ്വദേശിനിയായ രാജശ്രീ ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യത്തിന്റെ സഹായത്തോടെ തന്റെ മൂല്യ വർധിത ഉത്പന്നങ്ങളിൽ വ്യത്യസ്തതയും സമാനതകളില്ലാത്ത വിപണന സാധ്യതയും കണ്ടെത്തി.

fruit n root
ഫ്രൂട്ട് ൻ റൂട്ട്മൂല്യ വർധിത ഉത്പന്നങ്ങൾ

ഫ്രൂട്ട് ആൻഡ് റൂട്ട് എന്ന പേരിൽ ചക്ക സംസ്കരണ യൂണിറ്റും രാജശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിവിധങ്ങളായ ഉത്പന്നങ്ങൾ വാഴ, നെല്ല്, തേൻ, മുരിങ്ങ, മരച്ചീനി, തേങ്ങാ, മീൻ എന്നിവയിൽ നിന്നും ഉണ്ടാക്കി വില്പന നടത്തുണ്ട്. ഓർഗാനിക് അരി പോലുള്ളവ സ്വന്തം കൃഷിയിടത്തിൽ നിന്ന് തന്നെ വിവിധ മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നു.

fruit n root ice cream
ചക്ക ഐസ് ക്രീം

സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യത്തിന്റെ സഹായത്തോടു കൂടി ഈ രംഗത്ത് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ രാജയശ്രീക്ക് കഴിയുന്നു. Rajasree also runs a chakka processing unit called Fruit and Root. A variety of products are made and sold from banana, paddy, honey, muringa, tapioca, coconut and fish. They convert things like organic rice from their own farms into various value added products. With the help of the Small Farmers Agribusiness Consortium under the auspices of the State Government, Rajayasree is able to do a very good job in this field. അർപ്പണ മനോഭാവവും എന്തും അറിയാനും പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനും അത് തന്റെ സ്വന്തം കഴിവനുസരിച്ചു ചെയ്തെടുക്കാനും ശ്രമിക്കുന്ന ഒരു ഉത്സാഹിയായ വീട്ടമ്മയാണ് രാജശ്രീ. വനിതാ സംരംഭക എന്ന നിലയിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.കൂടാതെ മൽസര വിജയിയുമാണ് രാജശ്രീ. എസ്സ് എഫ് എ സി കേരളയുടെ സാമ്പത്തിക സഹകരണം ആണ് രാജശ്രീയുടെ സംരംഭങ്ങൾക്ക് പിന്തുണ.

fruit n root jack fruit  products
വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ

ചക്കയിൽ നിന്നും പല്ലുതേക്കുന്ന പൊടി മുതൽ പാസ്ത വരെ തയ്യാറാക്കുന്നുണ്ട് രാജശ്രീ . ചക്ക പഴുത്താൽ വൈൻ ഉണ്ടാക്കാം സ്ക്വാഷ് ഉണ്ടാക്കാം, പച്ച ചക്ക ഉണക്കി സൂക്ഷിക്കാം, ചക്കയുടെ ഫ്ലേക്സ് ചിപ്സ്, പുഴുക്ക്, മിക്‌സ്ചർ , പച്ചച്ചക്ക പായസം, പായസം മിക്സ്, ചക്ക ചകിണി പായസം എന്നിവയെല്ലാം തയ്യാറാക്കാൻ വിദഗ്ധയാണ് രാജശ്രീ. ഉണക്കി ഒരു വർഷം വരെ ചക്ക സൂക്ഷിക്കാറുണ്ട്. പച്ച ചക്കയിൽ നിന്ന് കേക്ക്, കുബൂസ്, ദോശ, ഇഡ്ഡലി, മുറുക്ക്, പക്കാവട, എന്നിവയെല്ലാം തയ്യാറാക്കി ഫ്രൂട്ട് ആൻഡ് റൂട്ട് ന്റെ ബ്രാൻഡിൽ വിൽക്കുന്നുണ്ട്. 

fruit n root products
വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ വിപണിയിലേക്ക്‌ തയ്യാർ ചെയ്തത്

ചക്ക പൊടിച്ച പൊടി ആവികയറ്റി എടുത്താണ് ചക്ക വിഭവങ്ങൾ തയ്യാറാക്കുന്നത്. ചകിണി ഉപയോഗിച്ച് പായസം മിക്സ്, തോരൻ, കട്ട്ലറ്റ് എന്നിവയും ഉണ്ടാക്കുന്നു. ചക്ക മുള്ളു ഉണക്കി പൊടിച്ചു ദാഹ ശമനി ആയും ഉപയോഗിക്കാം. ഇളം ചക്കയുടെ മുള്ളു ചതച്ചു തോരൻ ഉണ്ടാക്കാം. വിളഞ്ഞ ചക്കയിൽ നിന്ന് പപ്പടം, അതിൽ നിന്ന് വേസ്റ്റ് ഉണ്ടെങ്കിൽ കാലിത്തീറ്റയായും മാറ്റിയെടുക്കാം. ഐസ് ക്രീം , സംഭാരം, കസ്റ്റാഡ് ഇവയെല്ലാം ഉണ്ടാക്കി വിൽക്കുന്ന രാജശ്രീ ചക്കയിൽ മാത്രമല്ല ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്. തൊടിയിൽ കണ്ടെത്തുന്ന ഏതൊരു തരം ഇലവർഗ്ഗങ്ങളും മികച്ച ഭക്ഷ്യ വിഭവങ്ങളാക്കാൻ ബഹു സമർത്ഥയാണ്.

woman farmer the brand
ഫ്രൂട്ട് ൻ റൂട്ട് വനിതാ സംരംഭക രാജശ്രീ വുമൺ പവർ ഫാർമാർ ദി ബ്രാൻഡിൽ

ഒരു സമയം പോലും വീട്ടിൽ വെറുതെ കളയാനില്ലാതെ എല്ലാത്തരം ഉത്പന്നങ്ങളും സ്വന്തമായുണ്ടാക്കി വില്കുകയാണ് ഇവർ. ബ്രാൻഡ് നെയിമിൽ ഉത്പന്നങ്ങൾ മനോഹരമായി പായ്ക്ക് ചെയ്തു എങ്കിൽ മാത്രമേ വില്പനയിൽ വേഗം ഉണ്ടാകൂ എന്നാണു രാജശ്രീയുടെ അനുഭവം. കൂട്ടുകാരും പരിചയക്കാരും വഴിയാണ് എല്ലാത്തരം വില്പനയും നടത്തുന്നത്. കൃഷി ജാഗരൺ ഫേസ്ബുക് പേജിൽ ആദ്യമായി നടത്തുന്ന സ്ത്രീ കർഷക സംരംഭകരുടെ മേളയിൽ രാജശ്രീയാണ് കേരളത്തിൽ നിന്നും എത്തുകയാണ്. ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് മികച്ച ഒരു സംരംഭക ആയതെങ്ങനെ അല്ലെങ്കിൽ ആകാൻ എന്തൊക്കെ വേണം എന്നത് രാജശ്രീയുടെ വാക്കുകളിൽ നിന്ന് തന്നെ നമുക്കറിയാം ഈ വരുന്ന ഞായറാഴ്ച 11.10 2020 കൃഷിജാഗ്രൺ രാവിലെ 11 മണിക്ക്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ

#FTB#Krishijagran#WPFTB#Krishi#Agriculture#Kerala

English Summary: Rajashree, a woman entrepreneur with Fruit N Route-kjoct1020kbb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds