
ഇൻസെക്ടിസൈഡ്സ് ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ രാജേഷ് അഗർവാൾ കൃഷി ജാഗരൺ മീഡിയ ഹൗസ് സന്ദർശിച്ചു. പ്രശസ്ത ബോളിവുഡ് താരം അജയ് ദേവ്ഗൺ ബ്രാൻഡ് അംബാസിഡർ ആയ കമ്പനി 2001ലാണ് പ്രവർത്തനം ആരംഭിച്ചത്. ഉൽപാദനക്ഷമത വർധിപ്പിച്ച് കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയാണ് ഇൻസെക്ടിസൈഡ്സ് ഇന്ത്യ ലിമിറ്റഡിന്റെ ലക്ഷ്യം. ഉൽപാദനവും വിതരണവും കയറ്റുമതിയും നടത്തുന്ന ഒരു രാജ്യത്തിന് മാത്രമാണ് പുരോഗതി കൈവരിക്കാൻ സാധിക്കുകയെന്നും അതുപോലെ തന്നെയാണ് ഓരോ ബ്രാൻഡുകളെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെ സഹായിക്കുന്നത് വളരെ പ്രധാനമാണ്. അതിൽ മുന്നേറാൻ നമ്മൾ ആദ്യം കാണേണ്ടത് മാർഗവും അത് പൂർത്തീകരികരിക്കാനുള്ള വഴിയുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ന് നിരവധി സ്ഥാപനങ്ങൾ അവരുടെ ഉൽപന്നം മികച്ചതാക്കാനും വിപണി കീഴടക്കാനും അങ്ങേയറ്റം ശ്രമിക്കുന്നുണ്ട്. അതു തന്നെയാണ് ഇൻസെക്ടിസൈഡ്സ് ഇന്ത്യ ലിമിറ്റഡും ചെയ്യുന്നത്. ഏതൊരു കമ്പനിയുടെയും വളർച്ചയ്ക്ക് പുതുമയുടെ പാത ബലം നൽകും. അതുപോലെ തന്നെ സമർപ്പണവും മുഖ്യമാണ്, രാജേഷ് അഗർവാൾ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷ് വെൻഡിംഗ് കിയോസ്‌ക് സിസ്റ്റം

പുതിയ തലമുറയെ കാണുമ്പോൾ വളരെ സന്തോഷമാണ്. എന്ത് ചെയ്താലും അത് ഭാവിയിലേക്കുള്ള മുതൽക്കൂട്ടായി കാണുകയും അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യണം, എന്നാൽ വിജയം ഉറപ്പാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിലവിൽ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി ജനസംഖ്യാ വർധനവാണ്. അത് ഭക്ഷ്യലഭ്യതയെ വളരെയധികം പിന്നോട്ട് നയിക്കും. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ ഭക്ഷ്യക്ഷാമം രാജ്യത്തെ ഒരു പ്രശ്നമാകില്ല. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ചും പുതിയ വളങ്ങളെ കുറിച്ചും കർഷകർ ബോധവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
വിളസംരക്ഷണ മേഖലയിലെ മുൻനിര കമ്പനികളിൽ ഒന്നാണ് ഇൻസെക്ടിസൈഡ്സ് ഇന്ത്യ ലിമിറ്റഡ്. നിലവിൽ 100ലധികം ഫോർമുലേഷൻ ഉൽപന്നങ്ങൾ, 15 ടെക്നിക്കൽ ഉൽപന്നങ്ങൾ, വിവിധതരം കീടനാശിനികൾ, കളനാശിനികൾ, ഫംഗസ് നാശിനികൾ, എല്ലാ തരത്തിലുമുള്ള പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ എന്നിവ കമ്പനി നിർമിക്കുന്നു.

പ്രശസ്ത അന്താരാഷ്ട്ര കമ്പനികളായ ജപ്പാനിലെ നിസാൻ കെമിക്കൽ കോർപ്പറേഷൻ, നിഹോൻ നൊയാകോ, ഒഎടി അഗ്രിയോ, അമേരിക്കയിലെ മൊമന്റീവ് എന്നീ കമ്പനികളുമായും ഇൻസെക്ടിസൈഡ്സ് ഇന്ത്യ ലിമിറ്റഡിന് ബന്ധമുണ്ട്. കെജെ ചോപ്പലിൽ വച്ച് ഉച്ചയ്ക്ക് 1.30 നാണ് പരിപാടി ആരംഭിച്ചത്. പ്രസംഗത്തിന് ശേഷം കൃഷി ജാഗരൺ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും ഡയറക്ടർ ഷൈനി ഡൊമിനിക്കും പരിപാടിയിൽ സന്നിഹിതരായിരുന്നു.
Share your comments