-
-
News
ഫുഡ് സ്മാർട്ട് സിറ്റി സ്ഥാപിക്കുന്നു
ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി രാജ്യത്തെ 95 നഗരങ്ങളില്‍ ഫുഡ് സ്മാര്‍ട്ട്‌സിറ്റി സ്ഥാപിക്കുന്നു. കേരളത്തില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി രാജ്യത്തെ 95 നഗരങ്ങളില്‍ ഫുഡ് സ്മാര്‍ട്ട്‌സിറ്റി സ്ഥാപിക്കുന്നു .കേരളത്തില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ആഹാരവുമായി ബന്ധപ്പെട്ട എല്ലാം അതായതു പരമ്പരാഗത രീതിയിലും, രുചിയിലുമുണ്ടാക്കിയ വിഭവങ്ങൾ പരിചിതവും അപരിചിതവുമായ വിശിഷ്ട വിഭവങ്ങള്‍, സുരക്ഷിതമായി ആഹാരമുണ്ടാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങൾ എന്നിവ നഗരത്തില്‍ ഒരിടത്ത് സജ്ജമാക്കുന്നു . നഗരങ്ങളില്‍ ഭക്ഷണകാര്യത്തിലെ വെല്ലുവിളി നേരിടാനാണ് ഫുഡ് സ്മാര്‍ട്ട്‌സിറ്റികള്‍ കൊണ്ടുവരുന്നത്.മുഴുവന്‍ ഭക്ഷ്യസ്ഥാപനങ്ങളുടെയും ലൈസന്‍സും രജസ്‌ട്രേഷനും ഓണ്‍ലൈനിലൂടെ ഉറപ്പുവരുത്തും.
ഫുഡ് സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തിയിക്കുന്ന സംവിധാനങ്ങൾ ഇവയാണ് .
ആഹാരം ഉണ്ടാക്കാനുള്ള സാധനങ്ങളുടെ തിരഞ്ഞെടുപ്പ്, പാകംചെയ്യല്‍, സൂക്ഷിക്കല്‍, വിതരണംചെയ്യല്‍, വിളമ്പല്‍ തുടങ്ങി സമസ്തമേഖലകളിലും സുരക്ഷിതത്വവും വൃത്തിയും ഉറപ്പുവരുത്താനുതകുന്ന സംവിധാനങ്ങള്‍.എന്താണ് സുരക്ഷിത ആഹാരം എന്നും , എങ്ങനെ അതുണ്ടാക്കണമെന്നും വിളമ്പണമെന്നും ജനങ്ങളെ പഠിപ്പിക്കും.
പരമ്പരാഗത ആഹാരം കിട്ടുന്ന രാത്രിച്ചന്തയും , ആഹാരസാധനങ്ങള്‍മാത്രം വില്‍ക്കുന്ന തെരുവും സജ്ജീകരിക്കും.ഭക്ഷണപരിശോധനാ ലാബുകളുടെയും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും നിലവാരമുയര്‍ത്താനുള്ള സംവിധാനമുണ്ടാകും.അധികംവരുന്ന ഭക്ഷണം ആവശ്യക്കാരില്‍ എത്തിക്കാനുള്ള ഏജന്‍സി ഉണ്ടാകും.
English Summary: food smart city
Share your comments