ഒക്ടോബർ മാസം ഓരോ വിഭാഗം റേഷൻ കാർഡുടമകൾക്കും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ.
മുൻഗണനാ വിഭാഗം പിങ്ക് കാർഡ്
കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും.കേന്ദ്ര സർക്കാരിൻ്റെ പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും.
30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പ് സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും.
കേന്ദ്ര സർക്കാരിൻ്റെ പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും. കഴിഞ്ഞ മാസങ്ങളിൽ പയർ / കടല ലഭിക്കാത്തവർക്ക് അതും കൂടി ചേർത്ത് ലഭിക്കും.
മുൻഗണനാ വിഭാഗം പിങ്ക് കാർഡ്
കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും.കേന്ദ്ര സർക്കാരിൻ്റെ പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പി.എം. ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും.
പൊതു വിഭാഗം സബ്സിഡി നീല കാർഡ്
ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. ലഭ്യതക്കനുസരിച്ച് കാർഡിന് രണ്ട് കിലോ മുതൽ 3 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. അതാത് കടകളിലെ സ്റ്റോക്ക് ലഭ്യതയനുസരിച്ച് കാർഡിന് അഞ്ച് കിലോ അരി കിലോക്ക് 15 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം നോൺ സബ്സിഡി - വെള്ള കാർഡ്
3 കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
ലഭ്യതക്കനുസരിച്ച് കാർഡിന് 2കിലോ മുതൽ 3 കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും. അതാത് കടകളിലെ സ്റ്റോക്ക് ലഭ്യതയനുസരിച്ച് കാർഡിന് അഞ്ച് കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ വൈദ്യൂതീകരിക്കപ്പെട്ട വീടുകളിലെ കാർഡിന് അരലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാർഡിന് 4 ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 28 രൂപ നിരക്കിൽ ലഭിക്കും.
Share your comments