കുറ്റിച്ചല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കന്നുകാലികളില്‍ കുളമ്പ് രോഗം വ്യാപകമാകുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് രോഗം കൂടുതല്‍. കുളമ്പുരോഗത്തിനു കാരണമാകുന്ന വൈറസ് കാറ്റിലൂടെയാണു പടരുന്നത്. മൃഗസംരക്ഷണ വകുപ്പിനാണ് രോഗപ്രതിരോധത്തിന്റെ ചുമതല.
രോഗവാഹകരായ പന്നി, മാന്‍ തുടങ്ങിയ മൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോള്‍ നാട്ടിലെ മൃഗങ്ങള്‍ക്കു രോഗബാധയേല്‍ക്കും. വനാതിര്‍ത്തി മേഖലയില്‍ വന്യമൃഗങ്ങളാണു രോഗവാഹകരെന്നാണു കരുതുന്നത്.ആദ്യം കുളമ്പു രോഗം റിപ്പോര്‍ട്ട് ചെയ്തത് വനത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കോട്ടൂര്‍ ആയുര്‍വേദ ആശുപത്രിക്കു സമീപമാണ്. ഈ പ്രദേശത്തു നിരവധി ഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
വന്യമൃഗങ്ങള്‍ക്കു കുളമ്പു രോഗം ബാധിക്കുക സാധാരണമാണ്. വന്യമൃഗങ്ങള്‍ കൂട്ടമായി വനത്തോട് ചേര്‍ന്ന കാര്‍ഷികവിളകള്‍ നശിപ്പിക്കുക പതിവാണ്. ഇങ്ങനെ എത്തുന്ന മൃഗങ്ങളില്‍ നിന്നാണ് നാട്ടിലെ കാലികള്‍ക്കു രോഗം പകരുന്നത്. കൃഷിയിടങ്ങളിലും, പരിസരത്തുമൊക്കെ മേയാന്‍ വിട്ടയയ്ക്കുന്ന കാലികള്‍ക്കാണ് രോഗം പിടിപെടുക. പലപ്പോഴും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തഴയാറാണ് പതിവ്.
കുറ്റിച്ചലിൽ കുളമ്പു രോഗം പടരുന്നു ; പ്രതിരോധമില്ല
കുറ്റിച്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കന്നുകാലികളിൽ കുളമ്പ് രോഗം വ്യാപകമാകുന്നു. വനമേഖലയോട് ചേർന്ന പ്രദേശത്താണ് രോഗം കൂടുതൽ.
Share your comments