ജനകീയസൂത്രണ പദ്ധതികൾ 21-21
തെങ്ങ് കൃഷിക്ക് ജൈവ വളം കുമ്മായം വിതരണം
ആവർത്തന സ്വഭാവമുള്ള ഈ പദ്ധതിയിൽ കഴിഞ്ഞ വർഷം ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ പുതിയതായി ലിസ്റ്റിൽ ഉൾപെടുത്തേണ്ട കർഷകരിൽ നിന്ന് കൗൺസിലർമാർ അപേക്ഷ സ്വീകരിക്കേണ്ടതാണ്.അപേക്ഷ സ്വീകരിച്ചു വികസന സ്റ്റാൻഡിങ് കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ് (അപേക്ഷ ഫോം മാത്രം, രേഖകൾ ആവശ്യമില്ല).
ഓരോ വാർഡുകൾക്കും രേഖകൾ കൃഷി ഭവനിൽ ഹാജരാക്കാൻ അനുവദിക്കുന്ന ദിവസങ്ങളിൽ കർഷകർക്ക് നേരിട്ട് കൃഷി ഭവനിൽ രേഖകൾ ഹാജരാക്കാം. ടി തിയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്. മൊത്തം വളത്തിന്റെ വില അടച്ചു കർഷകർ വളം വാങ്ങുകയും പിന്നീട് സബ്‌സിഡി (75%) കർഷകരുടെ അക്കൗണ്ടിലേക്കു നല്കുകയും ചെയ്യും.
ആവശ്യമുള്ള രേഖകൾ
1. നികുതി രസീതി(20-21 മതിയാകും )
2. ആധാർ കോപ്പി
3. Bank പാസ്ബുക്ക് കോപ്പി
4 റേഷൻ കാർഡ് കോപ്പി
(മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയുടെ തന്നെ ആധാറും bank പാസ്ബുക്ക് കോപ്പിയും ഹാജരാക്കണം, ആധാറിലുള്ള പേരുതന്നെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം).
Share your comments