ആലപ്പുഴ: കുട്ടനാട്ടിലെ 3000 ഹെക്ടർ സ്ഥലത്ത് ചെയ്ത, രണ്ടാഴ്ച പ്രായമായ പുഞ്ചക്കൃഷിയിൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നീ കീടങ്ങളെ കണ്ടു വരുന്നുണ്ട്. ഇവയുടെ ശല്യം പ്രകൃതി സൗഹൃദമായ രീതിയിൽ നിയന്ത്രിക്കുന്നതിനായി ട്രൈക്കോ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്.രണ്ടു കീടങ്ങൾക്കുമെതിരെ ഒരേക്കറിൽ വെയ്ക്കുന്നതിനുള്ള മുട്ടക്കാർഡുകളുടെ വില 140 രൂപയാണ്. Egg cards cost Rs. 140 per acre against two pests.
വിതച്ചു പതിനഞ്ചാം ദിവസം മുതൽ 15 ദിവസം ഇടവേളകളിൽ നാലു തവണ കാർഡുകൾ വെയ്ക്കണം. കാർഡുകൾ ആവശ്യമായ കർഷകർ 9383470715, 9383472019, 8089638349 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതെന്ന് കെ സി പി എം മങ്കൊമ്പ് പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്ക് ആശ്വാസമായി അടയ്ക്ക വിലയിൽ വൻ കുതിച്ചുക്കയറ്റം
#Kuttanadu #Agriculture #Paddy #insects #Krishijagran
Share your comments