സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ സംരക്ഷിത കൃഷിക്ക് സഹായം നൽകുന്നു. മലയോര പ്രദേശങ്ങളിൽ പ്ലാസ്റ്റിക്ക് പുതയിടുന്നതിനു ഹെക്ടറിന് 18,400 രൂപ വീതം രണ്ട് ഹെക്ടറിനു വരെ സഹായം ലഭിക്കും.
നാച്വറലി വെന്റിലേറ്റഡ് ടൂബുലാർ സ്ട്രക്ചർ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളിൽ ചതുരശ്ര മീറ്ററിന് 530 രൂപയും മലയോര പ്രദേശങ്ങളിൽ 610 രൂപയും ലഭിക്കും. പരമാവധി ഒരേക്കറിനാണു സഹായം. ട്യൂബുലാർ തണൽ വല സ്ഥാപിക്കുന്നതിന് ചതുരശ്രമീറ്ററിന് 355-400 രൂപ വരെ നൽകും.
പോളിഹൗസിലെ മൂല്യം കൂടിയ പച്ചക്കറി നടീൽ വസ്തുക്കളുടെ കൃഷിക്കായി ചതുരശ്രമീറ്ററിന് 70 രൂപയും ഓർക്കിഡ്, ആന്തൂറിയം മുതലായവയ്ക്ക് 305 രൂപ, റോസ്, ലില്ലി കൃഷിക്ക് 213 രൂപയും സഹായം ലഭിക്കും. ഒരേക്കർ വരെയാണ് പരമാവധി സഹായം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 0471 2330856.
Share your comments