<
  1. News

മുട്ടകോഴി കർഷകർ ഫാം തുടങ്ങുമ്പോൾ വൈദ്യുതി കണക്ഷൻ എളുപ്പത്തിൽ ലഭിക്കും

ക്ഷീരകർഷകർക്കും മുട്ടക്കോഴി വളർത്തുന്നവർക്കും ആണ് പ്രധാനമായും വൈദ്യുതിയിൽ ഇളവ് വേണ്ടത്. കാലാകാലങ്ങളായി വിപണിയിലെ വിലയുടെ ഏറ്റക്കുറച്ചിലുകൾ ഇവരുടെ വിൽപ്പനയെ സാരമായി ബാധിച്ചു.

Arun T
മുട്ടക്കോഴി
മുട്ടക്കോഴി

ക്ഷീരകർഷകർക്കും മുട്ടക്കോഴി വളർത്തുന്നവർക്കും ആണ് പ്രധാനമായും വൈദ്യുതിയിൽ ഇളവ് വേണ്ടത്. കാലാകാലങ്ങളായി വിപണിയിലെ വിലയുടെ ഏറ്റക്കുറച്ചിലുകൾ ഇവരുടെ വിൽപ്പനയെ സാരമായി ബാധിച്ചു. കോവിഡ് കാലഘട്ടത്തിൽ ധാരാളംപേർ കോഴി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്ന ഈ സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഇളവുകൾ അനുവദിക്കുന്നത് അവർക്ക് വളരെ ഗുണകരമാണ്.

ഇത് കൂടാതെ ഇന്ന് കാർഷികമേഖലയിൽ ധാരാളംപേർ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണത്തിലും ശ്രദ്ധ ചെലുത്തുന്നു. ഇത് പ്രധാനമായും ടിഷ്യുകൾച്ചർ, പഴങ്ങൾ, കൂൺ, മത്സ്യ കൃഷി എന്നിവയിലാണ് കൂടുതലായി കണ്ടുവരുന്നത്. അതിനാൽ ഈ മേഖലയിലുള്ളവർക്ക് വൈദ്യുതി ഇളവുകൾ നൽകുന്നത് അവരുടെ വിപണിക്ക് ഉത്തേജനം നൽകുന്നതാണ്.

സാധാരണ ജലസേചനത്തിനുള്ള കാർഷിക കണക്ഷനും ( LT – V A), കന്നുകാലി ഫാമുകൾ, പൗൾട്രി ഫാമുകൾ തുടങ്ങിയവയ്ക്കുള്ള കാർഷിക കണക്ഷനും (LT – V ) ഈ ഇളവ് ലഭിക്കും.

മുയൽ, പന്നി ഫാമുകൾ, ഹാച്ചറികൾ, പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രങ്ങൾ, പുഷ്പ, ടിഷ്യൂകൾച്ചർ, സസ്യ, കൂൺ നഴ്സറികൾ, മത്സ്യ ഫാമുകൾ, ചീനവല, ക്ഷീര സഹകരണ സംഘങ്ങൾ, റബ്ബർ ഷീറ്റ് മെഷീൻ ഹൗസ് തുടങ്ങിയ കാർഷിക സംരംഭങ്ങൾക്ക് LT – V B താരിഫിൽ കണക്ഷൻ ലഭ്യമാണ്.

കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ എടുക്കാൻ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് മാനദണ്ഡമല്ല. കണക്ഷൻ എടുക്കുന്ന കർഷകന്റെ തിരിച്ചറിയൽ കാർഡും കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം മതി വൈദ്യുതി കണക്ഷൻ ലഭിക്കാൻ.

ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വരുമ്പോൾ കാർഷിക ആവശ്യത്തിനുള്ള കണക്ഷനാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം.
ഇത് ബോധ്യപ്പെടുന്ന മുറയ്ക്ക് വൈദ്യുതി അനുവദിക്കുന്നതാണ്.

ഇത്തരത്തിൽ, ആവശ്യമായ കുറഞ്ഞ സ്ഥലത്തിന് മുകളിലാണെന്നും കൃഷി ആവശ്യത്തിനാണെന്നും കാണിച്ചുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ സർക്കാരിന്റെ സബ്സിഡി 85 പൈസ / യൂണിറ്റ് അവകാശപ്പെടില്ലെന്ന് കണക്ഷൻ എടുക്കുന്നവർ വെള്ള പേപ്പറിൽ എഴുതി നൽകേണ്ടതുണ്ട്.

English Summary: For poultry farmers electricity bill will be received at discount price

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds