1. News

തപാൽ വോട്ടിന് അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിന് അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിച്ചിരിക്കുന്നത്.

Arun T
fd
തപാൽ വോട്ടിന്

നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിന് അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിച്ചിരിക്കുന്നത്.

തപാൽ വോട്ടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നൽകേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചായിരിക്കും അർഹതപ്പെട്ടവർക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ ഭരണാധികാരികൾ തപാൽ ബാലറ്റ് അനുവദിക്കും. പോളിംഗ് ഓഫീസർ ആബ്സൻറീ വോടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നൽകുക.

ഭിന്നശേഷിക്കാരയായ വോട്ടർമാർ ഫോം 12 ഡി ക്ക് ഒപ്പം നിശ്ചിത സർകാർ ഏജൻസി നൽകിയ ഡിസെബിലിറ്റി സർടിഫികറ്റ് കൂടി ഹാജരാക്കണം.

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സർകാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നൽകുന്ന സർടിഫികറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാൽ വോട്ട് .

തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദർശിച്ചായിരിക്കും തപാൽ ബാലറ്റ് നൽകുക. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കാം.

തപാൽ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ വോട്ടർപട്ടികയുടെ പകർപ് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും നൽകും. തപാൽ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാർഥികളെ അറിയിക്കും.

സ്ഥാനാർഥികൾക്ക് അംഗീകൃത പ്രതിനിധികളെ ഭരണാധികാരിയുടെ മുൻകൂർ അനുമതിയോടെ തപാൽ വോട്ട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം.

തപാൽവോട്ട് രേഖപ്പെടുത്താൻ സഹായിയെ ആവശ്യമുള്ളവർക്ക് (കാഴ്ചപരിമിതർ, ശാരീരിക അവശതയുള്ളവർ) അനുവദിക്കും. സഹായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന ഫോം 14 എ പൂരിപ്പിച്ച് നൽകണം. പോളിംഗ് ഏജന്റ്, സ്ഥാനാർഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർക്ക് സഹായി എന്ന നിലയ്ക്ക് വോട് രേഖപ്പെടുത്താൻ കഴിയില്ല.

തപാൽ ബാലറ്റ് അനുവദിച്ച കോവിഡ് ബാധിതർക്ക് പിന്നീട് രോഗം നെഗറ്റീവ് ആയാലും ബൂതിലെത്തി വോട്ട് ചെയ്യാനാകില്ല. കൊവിഡ്ബാധിതർക്കും/രോഗം സംശയിക്കുന്നവർക്കും അവസാനമണിക്കൂറിൽ ബൂതിലെത്തി വോട്ട് ചെയ്യാം. എന്നാൽ, പൊതു ക്യൂവിലുള്ള എല്ലാവരും വോടുരേഖപ്പെടുത്തിയശേഷമായിരിക്കും ഇവർക്കുള്ള അവസരം.

English Summary: for postal vote government has authorized to do it

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds