അക്രാവ് (Botanical name - Acmella calva) നനവാർന്ന പ്രദേശങ്ങളിലും വഴിയോരങ്ങളിലും കൃഷിയിടങ്ങളിലും കള സസ്യമായി കാണപ്പെടുന്നു. ചെറുമഞ്ഞകട്ട പൂക്കൾ മൊട്ടു പോലെ കാണപ്പെടുന്നതാണ്. പല കാലത്തും തിരിച്ചറിയിൽ തെറ്റിദ്ധരിക്കപ്പെട്ട ഔഷധങ്ങളിൽ ഇതിനെയും ഉൾപ്പെടുത്താം. വേനപ്പച്ച എന്ന് സസ്യത്തിൽ ഇളം മഞ്ഞ പൂവുള്ള സങ്കരയിനം അക്രാവിനോട് സാദൃശ്യമുള്ളതാണ്. അക്രാവിന്റെ പൂവിന് നല്ല എരിവും തിരുമ്മിയാൽ പുളിമാങ്ങയുടെയോ മഞ്ഞളിൻറെയോ കൂടിക്കലർന്ന ഗന്ധം ഉണ്ടാവും.
ചവച്ച് അരച്ചാൽ നാവിനു ചുണ്ടിനും പൊള്ളിയത് പോലെയും മരവിപ്പും അനുഭവ അനുഭവപ്പെടും. രക്തത്തെയും പിത്തത്തെയും ശുദ്ധീകരിക്കും. ഇതിൻറെ പൂക്കുല കഷായമാക്കി കവിൾ കൊള്ളുന്നത് മോണപഴുപ്പിനും നീരിനും ശമനമുണ്ടാക്കും. ഇലയും പൂവും തണ്ടും കൂടി താടിയെല്ലിന്റെ നീരിനും വേദനയ്ക്കും അരച്ചിടുന്നത് നന്ന് .
പൂവ് കടിച്ചു പിടിക്കുകയോ അരച്ച് കുഴമ്പ് രൂപത്തിൽ പല്ലിൻറെ ദ്വാരത്തിൽ വെക്കുകയോ ചെയ്യുന്നത് പല്ലുവേദനയ്ക്ക് ഉടൻ ആശ്വാസം ഉണ്ടാകും. മുറിവുകളിൽ അരച്ചു വെച്ചാൽ വേഗത്തിൽ ഉണങ്ങും. സമൂലം എടുത്ത് ചിറ്റരത്തയും വയമ്പ്, കുരുമുളക്, മല്ലിയും ചേർത്ത് കഷായമാക്കി സേവിച്ചാൽ വാതജ്വരത്തിനും കഫദോഷങ്ങൾക്കും, വായുവിൻ ഗതിമാറ്റത്തിനും ശമനമുണ്ടാകും. കൂടാതെ രുചി ഉണ്ടാക്കുന്നതും ആണ്.
Share your comments