സ്വകാര്യഭൂമിയിൽ തടിയുൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്വകാര്യ ഭൂമികളിലെ ശോഷിച്ചു വരുന്ന തടിയുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, സർവസാധാരണമായി ഉൽപ്പാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനുമാണ് വനം വകുപ്പ് പദ്ധതി.
തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുമ്പിൾ, തേമ്പാവ്, കുന്നിവാക എന്നീ വൃക്ഷത്തൈകൾ നട്ടു വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നു.
ഒന്നു മുതൽ രണ്ട് വർഷം വരെ പ്രായമുളള തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായാണ് ധനസഹായം നൽകുന്നത്. 50 തൈകൾ മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും, 201 മുതൽ 400 എണ്ണം തൈകൾക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും 401 മുതൽ 625 എണ്ണം തൈകൾക്ക് തൈ ഒന്നിന് 30 രൂപ നിരക്കിലും ധനസഹായം ലഭിക്കും.
40 രൂപ നിരക്കിൽ ലഭിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപയാണ്. 30 രൂപ നിരക്കിൽ ലഭിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16,000 രൂപയുമാണ്.
പദ്ധതിയുടെ വിവരങ്ങളും, അപേക്ഷാഫോറവും സാമൂഹ്യ വനവൽക്കരണ വിഭാഗം ഓഫീസിൽ നിന്നും വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
അപേക്ഷകൾ ജൂലൈ 15നകം ലഭിക്കണം.
Share your comments