ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തന മികവിന് വനംവകുപ്പിന്റെ വനമിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
ഓരോ ജില്ലയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, കർഷകർ എന്നിവർക്കാണ് പ്രശസ്തിപത്രവും 25,000 രൂപയുടെ ക്യാഷ് അവാർഡും നൽകുന്നത്.
വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കെയർ(തിരുവനന്തപുരം), കോസ്റ്റൽ കേരള അസോസിയേഷൻ(കൊല്ലം), മാധവക്കുറുപ്പ്, മാധവം, തെങ്ങമം, അടൂർ(പത്തനംതിട്ട), കെ.ജി.രമേഷ്, പ്രണവം, കണ്ടല്ലൂർ സൗത്ത് പുതിയവിള(ആലപ്പുഴ), അശോകൻ ആർ., കിഴക്കേടത്ത് ആനിക്കാട്(കോട്ടയം), കെ.ബുൾബേന്ദ്രൻ കൊച്ചുകാലയിൽ, സൗത്ത് കത്തിപ്പാറ(ഇടുക്കി), കമാൻഡിങ് ഓഫീസർ ഐ.എൻ.എസ്. വെണ്ടുരുത്തി(എറണാകുളം), ഗോപാലകൃഷ്ണൻ കെ.ആർ., കാലൻപറമ്പിൽ ഹൗസ്(തൃശ്ശൂർ), ജി.എച്ച്.എസ്.ബമ്മന്നൂർ പരുത്തിപ്പള്ളി(പാലക്കാട്), ഗിരിജാ ബാലകൃഷ്ണൻ കൃഷ്ണ തൂത ആനമങ്ങാട്(മലപ്പുറം), ആവാസ് തിരുവമ്പാടി(കോഴിക്കോട്), ജയശ്രീ എച്ച്.എസ്.എസ്. കല്ലുവയൽ പുൽപ്പള്ളി(വയനാട്), ഷിംജിത്ത് എൻ. കാഞ്ഞിരാട് തില്ലങ്കേരി (കണ്ണൂർ), അബ്ദുൽ കരീം പുളിയങ്കുളം പരപ്പ(കാസർകോട്) എന്നിവരാണ് പുരസ്കാരജേതാക്കൾ.
വനദിനമായ മാർച്ച് 21-ന് പുരസ്കാരം സമ്മാനിക്കും.
Share your comments