വനങ്ങൾക്ക് ആഗോളതലത്തിലുള്ള വിശപ്പിനെ തുടച്ചു നീക്കാനാകുമെന്ന് ഇന്റർനാഷണൽ യൂണിയൻ ഓഫ് ഫോറെസ്റ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐ .ഉ.എഫ് ആർ ഒ )പഠനത്തിൽ പറയുന്നു.മാത്രമല്ല പോഷകാഹാര നിലവാരം മെച്ചപ്പെടുത്താനും,2025 ഓടെ സീറോ ഹംഗർ ചലഞ്ച് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ സാധിക്കുമെന്നും പഠനം പറയുന്നു.എല്ലാവർക്കും ആഹാരം മൗലികാവകാശമാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി 2012 ൽ യു .എൻ സെക്രട്ടറി ജനറൽ ബാൻ കീ മൂൺ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സീറോ ഹംഗർ ചലഞ്ച്.
പ്രോട്ടിനുകൾ ,വിറ്റാമിനുകൾ ,മറ്റു പോഷകങ്ങൾ എന്നിവയാൽ സമൃദ്ധമാണ് വനവിഭവങ്ങൾ.ഇവയ്ക്കു വൈവിധ്യമായ ആഹാരക്രമം നൽകാൻ കഴിയും.ഇന്ന് ലോകത്തു ഒൻപത് പേരിൽ ഒരാൾ വിശപ്പനുഭവിക്കുമ്പോൾ വനവിഭവങ്ങൾ ഗുണകരമാകുമെന്ന് പഠനങ്ങൾ പറയുന്നു.കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിൽ വനങ്ങൾക്ക് മുഖ്യ പങ്കുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞു.നിരവധി രാജ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റും വിറക് വനങ്ങളിൽ നിന്നും ശേഖരിക്കുന്നു.
Share your comments