ടെറേറിയത്തിനെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.വീട്ടിനുള്ളിലെവിടെയും സ്ഥാപിക്കാവുന്ന രീതിയില്‍ ചില്ലു കൂടുകളില്‍ ഒരുക്കിയ മനോഹരമായ ഉദ്യാനങ്ങളാണവ. വളരെ പരിമിതമായ ജല ഉപയോഗവും നാമമാത്രമായ പരിചരണവും മതിയാകുമെന്നുള്ളത് ടെറേറിയം സ്വന്തമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ചില്ലുപാത്രങ്ങളില്‍ നിര്‍മ്മിക്കാവുന്ന ടെറേറിയം അലങ്കാരം മാത്രമല്ല വീടിനുള്ളിലുണ്ടാകുന്ന വിഷവാതകങ്ങള്‍ വലിച്ചെടുത്ത് വായൂ ശുദ്ധീകരണം ഉറപ്പാക്കുകയും ചെയ്യും.
എന്നാൽ ടെറേറിയത്തിന് സുഗന്ധം കൂടിയായാലോ? സുഗന്ധവാഹികളായ ഔഷധസസ്യങ്ങളുപയോഗിച്ചു വീട്ടിനുള്ളിൽ പ്രകൃതിദത്ത സുഗന്ധം തങ്ങി നിൽക്കുവാനും കൊതുകുകളെ അകറ്റി നിർത്തുവാനും സഹായിക്കുന്നതാണ് സുഗന്ധ ടെറേറിയം. അതിലുപയോഗിക്കുന്ന അകത്തളസസ്യങ്ങളുടെ പ്രവർത്തന ഫലമായി വീട്ടിനുള്ളിലുണ്ടാകാവുന്ന വിഷവാതകങ്ങളുടെയും ചൂടിൻ്റെയും തോത് കുറയ്ക്കുവാനും അന്തരീക്ഷത്തിലെ ആർദ്രത വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.വീട്ടിനുള്ളില്‍ എപ്പോഴും പ്രകൃതിദത്ത സുഗന്ധം തങ്ങി നില്‍ക്കാൻ സഹായിക്കുന്ന സുഗന്ധ ടെറേറിയം ആരോഗ്യകേരളത്തിനൊരു മുതല്‍ക്കൂട്ടാണ്.

Share your comments