കേരള കാർഷിക സർവ്വകലാശാലയുടെ ഇ-പഠന കേന്ദ്രം “തേനീച്ച വളർത്തൽ" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. ഇതിന്റെ പുതിയ ബാച്ച് മാർച്ച് 8 ന് ആരംഭിക്കുന്നു. ഈ കോഴ്സിന് ചേരുന്നതിന് മാർച്ച് 7-നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
പൂർണ്ണമായും മലയാളത്തിലുള്ള കോഴ്സ് സൗജന്യമാണ്. 20 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലനത്തിൽ ഒൻപത് സെഷനുകളുണ്ട്. കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ ഒരു ദിവസത്തിന്റെ ഏതു സമയത്തും അര മുതൽ ഒരു മണിക്കൂർ ഉപയോഗപ്പെടുത്തി പരിശീലനം പൂർത്തിയാക്കാവുന്നതാണ്.
ഫൈനൽ പരീക്ഷ പാസ്സാവുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റും നൽകുന്നതാണ്.
സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.
www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
Share your comments