സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി പി എം അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിൽ ഹെഡ്ഓഫീസിലും തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്‌റുകളിലും ആണ് വിതരണത്തിനുള്ള കിറ്റുകൾ തയാറാക്കുന്നത്.1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സർക്കാർ 350 കോടിരൂപ സി.എം.ഡി.ആർ.എഫിൽ നിന്നും ആദ്യഗഡുവായി അനുവദിച്ചു.
17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. കിറ്റിലെ വിഭവങ്ങൾ ഇവ- പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞൾപ്പൊടി ( 100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം),സൺ ഫ്ലവർ ഓയിൽ ( ഒരു ലിറ്റർ), ഉഴുന്ന് ( ഒരു കിലോ).1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സർക്കാർ 350 കോടിരൂപ സി.എം.ഡി.ആർ.എഫിൽ നിന്നും ആദ്യഗഡുവായി അനുവദിച്ചു.
Share your comments