വീട്ടമ്മമാരെ ഉദ്ദേശിച്ചുകൊണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് ഇത് നിർധനരായ വീട്ടമ്മമാർക്ക് അടുക്കളയിലെ കരിപുകയും നിറഞ്ഞ അന്തരീക്ഷത്തിൽനിന്നും മോചനം നൽകാൻ ഈ പദ്ധതി സഹായകമാണ്.
സ്ത്രീകളുടെ ആരോഗ്യവും മെച്ചപ്പെട്ട ജീവിതത്തിനും ഊന്നൽ നല്കുന്ന പദ്ധതിയാണിത്. അടുത്ത മൂന്നുവർഷത്തിനകം പദ്ധതിയിലൂടെ 5 കോടി സൗജന്യ കണക്ഷനുകൾ നൽകുവാൻ സർക്കാർ പദ്ധതിയിടുന്നു.
നിബന്ധനകൾ
18 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം
എൽ പി ജി കണക്ഷൻ വീട്ടിൽ ആരുടെ പേരിലും ഉണ്ടായിരിക്കരുത്
എൽ പി ജി സിലി ണ്ടർ സൗജന്യമായിരിക്കും.
സ്റ്റൗ വാങ്ങുന്നതിന് തവണ വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്
ബി.പി.എൽ റേഷൻ കാർഡ് - പകർപ്പ്
ഫോട്ടോ ഐ.ഡി. കാർഡ് - പകർപ്പ്
Share your comments