
ഒക്ടോബർ 3 ,2020 ലക്കത്തിലെ വനിതാ മാസികയിൽ വനിതയും, പൂയം തിരുനാൾ ഗൗരി ബായി തമ്പുരാട്ടി രക്ഷാധികാരിയായിട്ടുള്ള സാമൂഹിക സംഘടനയായ സ്വസ്ഥി ഫൗണ്ടേഷൻ , സംസ്ഥാന കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന വിത്തു മുതൽ വിളവു വരെ പദ്ധതിയിൽ പങ്കെടുക്കുക.
ഓരോ വീട്ടിലും ആഹാരം, ആരോഗ്യം എന്നിവ മാത്രമല്ല സന്തോഷവും കൊയ്യാം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും കാർഷിക പരിശീലനം നൽകും. രജിസ്ട്രേഷൻ സൗജന്യമാണ്.
വനിതാ കൃഷി ഉദ്യോഗസ്ഥർ ആയിരിക്കും കാർഷിക പരിശീലനത്തിന് നേതൃത്വം കൊടുക്കുക. പരിശീലനം ഓൺലൈൻ മുഖേന ആയിരിക്കും. ആവശ്യമുള്ളവർക്ക് അതത് കൃഷിഭവൻറെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും അതിൻറെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. ഒപ്പം സൗജന്യമായി ഗ്രോബാഗുകളും അടുക്കളത്തോട്ടത്തിനുള്ള സഹായങ്ങളും ലഭിക്കും. ഇവയെല്ലാം നിരീക്ഷിക്കുന്നതിന് വനിതാ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി നിലവിൽ വരും.
ഏറ്റവും നന്നായി അടുക്കളത്തോട്ടം നടത്തുന്നവരെ തെരഞ്ഞെടുത്ത് ജില്ലാ അടിസ്ഥാനത്തിൽ ആദരിക്കും.
ഭക്ഷ്യ സാക്ഷരതയാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. വിത്തിട്ട് വിളവെടുക്കുന്നത് മാത്രമല്ല അത് ഇലയിൽ വിളമ്പുന്നതിൻറെ ശാസ്ത്രീയവശം വരെ അഭ്യസിക്കുന്നതിനും പദ്ധതിയുടെ ഭാഗമാണ്. ഗുണമേന്മയുള്ള വിത്ത് ഉത്പാദിപ്പിക്കുന്നതിനും പരിശീലനം നൽകും.

നിബന്ധനകൾ
- വിത്തു മുതൽ വിളവു വരെ പദ്ധതിക്ക് കേരളത്തിൽ മാത്രമാണ് സാധുതയുള്ളത്.
- കേരളത്തിലെ ഒരു വീട്ടിലെ ഒരു വനിതാ അംഗത്തെ മാത്രമേ പദ്ധതിയിൽ അംഗം ആകുകയുള്ളൂ.
- പദ്ധതിയിലേക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം സ്വാസ്ഥ്യ ശക്തി കമ്മിറ്റിയിൽ നിക്ഷിപ്തമാണ്.
- പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് വിവരം അറിയിക്കുന്നതാണ്.
- വനിതയിലെ ഇതോടൊപ്പമുള്ള അപേക്ഷാഫോം വെട്ടിയെടുത്ത് തപാലിൽ/ കൊറിയർ അയക്കാം.
- അപേക്ഷാഫോമിൻറെ ഫോട്ടോസ്റ്റാറ്റ് സ്വീകരിക്കുന്നതല്ല
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
'വിത്തു മുതൽ വിളവു വരെ'
വനിത
എം എം പബ്ലിക്കേഷൻസ്
പി ബി നമ്പർ : 226
കോട്ടയം - 686001
വിശദവിവരങ്ങൾക്ക് വനിതയുടെ വെബ്സൈറ്റ് സന്ദർശിക്കുക
Share your comments