<
  1. News

ഗ്രാമപഞ്ചായത്തു വഴി സൗജന്യ മുട്ടകോഴി വിതരണം

പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ 2021-22 വർഷത്തേക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

Arun T
മുട്ടകോഴി
മുട്ടകോഴി

പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ 2021-22 വർഷത്തേക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

താഴെപറയുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്ക്

ജനറൽ വിഭാഗം.

തരിശു നിലം പച്ചക്കറി കൃഷി സബ്സിഡി,ഇടവിളകൃഷി വികസനം, തെങ്ങിന് രാസജൈവവളം കുമ്മായവിതരണം സബ്സിഡി, വാഴക്കന്ന് വിതരണം,മുട്ടഗ്രാമം പദ്ധതി, വിരമരുന്ന് ധാതുലവണ മിശ്രിത വിതരണം,ശുചിമുറി അറ്റകുറ്റപ്പണികൾ,അംഗപരിമിതർക്ക് മുചക്രവാഹനം,ഭവന പുനരുദ്ധാരണം,വീട്ട് വളപ്പിലെ മൽസ്യകൃഷി,

പട്ടികജാതി വിഭാഗം

ഇടവിളകൃഷി, വാഴക്കന്ന് വിതരണം,വനിതകൾക്ക് ഓട്ടോറിക്ഷ, വീട് വാസയോഗ്യമാക്കൽ,ആട് വളർത്തൽ,വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ,മുട്ട ഗ്രാമം പദ്ധതി, വിദ്യർത്ഥികൾക്ക് മെഡിറ്റോറിയൽ സ്കോളർഷിപ്പ് എന്നീ പദ്ധതികൾക്കും,

ജനറൽ വനിത

ആട് വളർത്തൽ,ഓട്ടോറിക്ഷ സബ്സിഡി, മുട്ടകോഴി വതരണം തുടങ്ങിയ പദ്ധതികളുടെ അപേക്ഷ ഫോറങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും,ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ കൈവശവും ലഭ്യമാകുന്നതാണ്.പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ 5-7-2021 ന് മുമ്പായി അതാത് വാർഡ് മെമ്പർമാരെ ഏൽപിക്കേണ്ടതാണ്.

അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് ഓരോന്നിനും പ്രത്യേകം പ്രത്യേകം അപേക്ഷകൾ നൽകേണ്ടതാണ്.കൂടാതെ പഞ്ചായത്തിൽ അപേക്ഷകൾ ആവശ്യമില്ലാത്തതും ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നതുമായ വ്യക്തിഗത ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.

പദ്ധതികൾ താഴെ സൂചിപ്പിക്കുന്നു

1)ഡയാലിസിസ് രോഗികൾക്ക് മരുന്ന് വാങ്ങൽ,
2)ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, 3)പട്ടികവർഗപരിചരണ പാക്കേജ്,
4)വനിതകൾക്ക് മിൽക്ക് ഇൻസൻ്റീവ്-പാലിന് സബ്‌സിഡി,5)വനിതകൾക്ക് കറവപശുക്കൾക്കുള്ള കാലിത്തീറ്റ,
6)പട്ടികജാതി വിഭാഗങ്ങൾക്ക് വിവാഹ ധനസഹായം,
7)കിഡ്നി രോഗികൾക്ക് ധനസഹായം,
8)ക്ഷീരസഹകരണ സംഘങ്ങളിലെ കർഷകർക്ക് പാലിന് സബ്‌സിഡി,
9)നെൽകൃഷി കൂലിചിലവ് സബ്‌സിഡി,
10)പട്ടികവർഗവിഭാഗങ്ങൾക്ക് വീട് വയറിംഗ് & റീവയറിംഗ്.

രാധ ടീച്ചർ
വാർഡ് മെമ്പർ

English Summary: fREE HEN DISTRIBUTION IN GRAMAPANCHAYATH

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds