<
  1. News

സൗജന്യ ഏകദിന സെമിനാർ, പരിശീലന പരിപാടി... കൂടുതൽ കാർഷിക വാർത്തകൾ

കേരള കാര്‍ഷിക സര്‍വ്വകലാശാല സുഗന്ധവിളകളുടെ പരിപാലനം, രോഗനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു, റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് കോട്ടയത്തു വച്ച് ലാറ്റക്സ് വിളവെടുപ്പ് സാങ്കേതികവിദ്യയിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുന്നു; ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കേരള കാര്‍ഷിക സര്‍വ്വകലാശാല ജാതി, മറ്റു സുഗന്ധവിളകളുടെ പരിപാലനം, രോഗനിയന്ത്രണം എന്നിവയില്‍ കര്‍ഷകര്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളാനിക്കര കാര്‍ഷികകോളേജില്‍ വച്ച് മാര്‍ച്ച് 15 നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന കർഷകർക്ക് നടീൽ വസ്തുക്കളും കാർഷിക ഉല്പന്നങ്ങളും അടങ്ങിയ കിറ്റും യാത്ര ബത്തയും അനുവദിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കാണ് പ്രവേശനം. സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ 8078757361 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

2. റബ്ബർ ബോർഡിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (എൻ.ഐ.ആർ.ടി) മാർച്ച് 17 മുതൽ 21 വരെ കോട്ടയം എൻ.ഐ.ആർ.ടി.യിൽ ലാറ്റക്സ് വിളവെടുപ്പ് സാങ്കേതികവിദ്യയിൽ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു. മലയാളമാണ് പഠനമാധ്യമം. വിശദവിവരങ്ങൾക്ക് 9495928077 എന്ന ഫോൺ നമ്പറിലോ 04812351313 എന്ന വാട്സാപ്പ് നമ്പറിലോ [email protected] എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

English Summary: Free one-day seminar, training program... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds