<
  1. News

കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ പിഎഫ് വിഹിതം കൂടിയേക്കും

ജൂലൈ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ പ്രൊവിഡൻറ് ഫണ്ട് (പി‌എഫ്) വിഹിതം കൂടിയേക്കും. ഡിയർനെസ് അലവൻസ് (ഡിഎ) മരവിപ്പിച്ചതാണ് ഇതിന് കാരണം. ജൂൺ വരെ ജീവനക്കാരുടെ ശമ്പളത്തിൽ ഡിഎ ചേർക്കില്ലെന്നും കുടിശികയുള്ള ഡിഎ കൃത്യസമയത്ത് വിതരണം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ പിടിച്ചുവച്ചിരിക്കുന്ന ഡി‌എ കുടിശ്ശിക മൂന്ന് ഗഡുക്കളായി ശമ്പളത്തിൽ ചേർക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

Meera Sandeep
BIG news for govt employees! PF contribution may change from July
BIG news for govt employees! PF contribution may change from July

ജൂലൈ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ പ്രൊവിഡൻറ് ഫണ്ട് (പി‌എഫ്) വിഹിതം കൂടിയേക്കും. ഡിയർനെസ് അലവൻസ് (ഡിഎ) മരവിപ്പിച്ചതാണ് ഇതിന് കാരണം. 

ജൂൺ വരെ ജീവനക്കാരുടെ ശമ്പളത്തിൽ ഡിഎ ചേർക്കില്ലെന്നും കുടിശികയുള്ള ഡിഎ കൃത്യസമയത്ത് വിതരണം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ പിടിച്ചുവച്ചിരിക്കുന്ന ഡി‌എ കുടിശ്ശിക മൂന്ന് ഗഡുക്കളായി ശമ്പളത്തിൽ ചേർക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

2020 ജനുവരി മുതൽ ജൂൺ വരെയും ജൂലൈ മുതൽ ഡിസംബർ വരെയും 2021 ജനുവരി മുതൽ ജൂൺ 20 വരെയുമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഡിഎ ചേർക്കുക എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.

അതേസമയം ഒരാളുടെ അടിസ്ഥാന ശമ്പളവും ഡിഎയും അടിസ്ഥാനമാക്കിയാണ് പ്രതിമാസ പിഎഫ് വിഹിതം കണക്കാക്കുന്നത്. അതിനാൽ കുടിശ്ശിക വർധിക്കുന്നതോടെ പ്രതിമാസ പി‌എഫ് സംഭാവനയും വർധിക്കും. ഏഴാം ശമ്പള കമ്മീഷന്റെ തീരുമാനപ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഡിഎ ആനുകൂല്യത്തിൽ കൂടുതൽ വിപുലീകരണമൊന്നും വരുത്തില്ല. പക്ഷെ ജീവനക്കാരുടെ ഡിഎയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കും.

അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI)യുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കുറഞ്ഞത് 4% DA വർദ്ധനവ് പ്രതീക്ഷിക്കാം. ഇതിനുപുറമെ, 2020 ജനുവരി മുതൽ ജൂൺ വരെ പ്രഖ്യാപിച്ച 3% DAയും 2020 ജൂലൈ മുതൽ ഡിസംബർ വരെ പ്രഖ്യാപിച്ച 4% DAയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിലവിലുള്ള DAയിൽ ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ 17% DA ആണ് ജീവനക്കാർക്ക് ലഭിക്കുന്നത്. ഡിഎ ഇനിയും മരവിപ്പില്ലെങ്കിൽ ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന 17%ത്തിൽ‌ നിന്നും ഇവ 28% വരെ ഉയർന്നേക്കും. ​

DA വർധിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പള വർധനവിന് മാത്രമല്ല, അവരുടെ പ്രതിമാസ PF വിഹിതം വർധിക്കുന്നതിനും ഇടയാക്കും.

English Summary: From July, the monthly PF share of central government employees may increase

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds